പഞ്ചാബ് മുഖ്യമന്ത്രിയുടെ സഹോദരന്‍ ഡോ. മനോഹര്‍ സിങ് കോണ്‍ഗ്രസ് ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്ന് സ്വതന്ത്രസ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു. മുഖ്യമന്ത്രിയുടെ എതിരാളിയായ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡണ്ട് നവജ്യോത് സിദ്ദുവിന്റെ സമ്മർദ്ദത്തെ തുടർന്നാണ് മുഖ്യമന്ത്രിയുടെ സഹോദരൻ മനോഹറിന് ടിക്കറ്റ് നൽകാതിരുന്നതെന്നാണ് വാർത്ത. മനോഹർ സീനിയർ മെഡിക്കൽ ഓഫീസർ സ്ഥാനത്ത് നിന്ന് വിരമിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെടുക്കുമ്പോളാണ് തനിക്ക് സെറ്റ് നിഷേധിച്ച കാര്യം പുറത്തു വരുന്നത്.
കോൺഗ്രസിന്റെ 86 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ശനിയാഴ്ച പുറത്തുവന്നതിന് ശേഷം, ഡോ. മനോഹർ ഞായറാഴ്ച അനുഭാവികളുമായി കൂടിക്കാഴ്ച നടത്തി, സർവേകൾ എനിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു.













