ഇന്ത്യയിലെ പ്രമുഖ കഥക് പ്രഭാഷകനും പത്മവിഭൂഷൺ പുരസ്‌കാര ജേതാവുമായ പണ്ഡിറ്റ് ബിർജു മഹാരാജ് ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച പുലർച്ചെ അന്തരിച്ചു.
ലഖ്‌നൗ ശൈലിയിലുള്ള കഥക് കൽക്ക-ബിന്ദാദിൻ ഘരാനയുടെ ദീപശിഖ വഹിച്ചിരുന്ന 83 കാരനായ അദ്ദേഹം ന്യൂഡൽഹിയിലെ സാകേത് ആശുപത്രിയിൽ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.
ചെറുമകനുമായി കളിക്കുന്നതിനിടെ ഉണ്ടായ ശാരീരിക അസ്വാസത്ഥ്യത്തെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
പത്മവിഭൂഷൺ, പത്മഭൂഷൺ ബഹുമതികൾ ലഭിച്ചിട്ട് ഉണ്ട്. വാദ്യോപകരണ സംഗീതം, നൃത്തസംവിധാനം, ഗാനരചന എന്നീ മേഖലകളിലും അദ്ദേഹം പ്രശോഭിച്ചു.















