• Home
  • kerala
  • മോന്‍സന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

മോന്‍സന്റെ ശബരിമല ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ

പുരാവസ്തു തട്ടിപ്പ് കേസിലെ പ്രതി മോന്‍സന്‍ മാവുങ്കലിന്റെ പക്കലുള്ള ചെമ്പോല പുരാവസ്തുവല്ലെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കണ്ടെത്തി. ശബരിമല വിവാദവുമായി ബന്ധപ്പെട്ട ചെമ്പോലയാണ് ഇപ്പോള്‍ പുരാവസ്തുവല്ലെന്ന് തെളിഞ്ഞിരിക്കുന്നത്. ഇത് നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണെന്നായിരുന്നു മോന്‍സന്റെ അവകാശ വാദം.

മോന്‍സന്‍ മാവുങ്കലിന്റെ കയ്യില്‍ നിന്ന് പിടികൂടിയ വസ്തുക്കളില്‍ നിന്ന് പത്തെണ്ണം പുനഃപരിശോധിക്കാന്‍ ക്രൈം ബ്രാഞ്ച് എ.എസ്.ഐ.യോട് ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. പത്തു വസ്തുക്കള്‍ പരിശോധിച്ചതില്‍ ചില നാണയങ്ങള്‍ക്കും ലോഹം ഘടിപ്പിച്ച കുന്തത്തിനും പുരാവസ്തു മൂല്യമുണ്ടെന്ന് എ.എസ്.ഐ കണ്ടെത്തി. എന്നാല്‍ ഇവയുടെ കാലപ്പഴക്കം നിശ്ചയിക്കാനായിട്ടില്ല. യേശുവിനെ ഒറ്റിക്കൊടുത്തതിന് കിട്ടിയ കാശാണിതെന്ന വാദമാണ് മോന്‍സന്‍ ഉന്നയിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *