റോഡപകടമരണങ്ങള്‍ കുറയ്‌ക്കാനായി വാഹനങ്ങള്‍ കൂടുതല്‍ സുരക്ഷിതമാക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ നയം വിജ്ഞാപനം ചെയ്‌തു. എട്ട് യാത്രക്കാര്‍ക്ക് സഞ്ചരിക്കാവുന്ന വാഹനങ്ങളില്‍ ഇനി ആറ് എയര്‍ബാഗുകള്‍ ഘടിപ്പിക്കാനാണ് സര്‍ക്കാര്‍ വാഹനകമ്പനികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിക്കുകയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി അനുമതി നൽകുകയും ചെയ്തു. വെള്ളിയാഴ്ച സോഷ്യൽ മീഡിയയിലൂടെ ഗഡ്കരി തന്നെയാണ് ഇക്കാര്യം അറിയിച്ചത്.













