• Home
  • latest news
  • ലക്ഷണങ്ങളില്ലാത്തവരെ കൊവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി പുതിയ ചട്ടം…വേറെയും സുപ്രധാന ഇളവുകൾ ഉണ്ട്

ലക്ഷണങ്ങളില്ലാത്തവരെ കൊവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി പുതിയ ചട്ടം…വേറെയും സുപ്രധാന ഇളവുകൾ ഉണ്ട്

ലക്ഷണങ്ങളില്ലാത്തവരെ കൊവിഡ് പരിശോധനയിൽ നിന്ന് ഒഴിവാക്കി ഐ സി എം ആർ പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശം പുറത്തിറക്കി. ഇതനുസരിച്ച്‌ കൊവിഡ്‌ രോഗിയുമായി സമ്പര്‍ക്കമുള്ള എല്ലാവര്‍ക്കും പരിശോധന നടത്തേണ്ട ആവശ്യമില്ല. ഗുരുതര ലക്ഷണങ്ങള്‍ കാണുന്നവര്‍, മുതിർന്ന പൗരന്മാർ ഇവർ മാത്രം പരിശോധിച്ചാല്‍ മതി.

ഇതിനുപുറമേ ആഭ്യന്തര വിമാന യാത്രക്കാരെയും സംസ്ഥാനാനന്തര യാത്രക്കാരെയും പരിശോധനയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അടിയന്തിര ശസ്ത്രക്രിയയ്ക്കായുള്ള രോഗികൾക്കും ഗർഭിണികൾ ഉൾപ്പെടെ ലക്ഷണങ്ങൾ ഇല്ലാത്ത മറ്റ് രോഗികൾക്കും കൊവിഡ് പരിശോധന നടത്തേണ്ടതില്ല.

ചികിത്സയുടെ ആവശ്യത്തിന് വേണ്ടി ജനിതക പരിശോധന നടത്തേണ്ട ആവശ്യമില്ലെന്നും രോഗികളെ നിരീക്ഷിക്കുന്നതിന് വേണ്ടി മാത്രം ഇത്തരം പരിശോധനകൾ നടത്തിയാൽ മതിയെന്നും ഐ സി എം ആർ മാർഗനിർദ്ദേശങ്ങളിൽ പറയുന്നു. പോസിറ്റീവ് ആയിട്ടുള്ള സാംപിളുകളിൽ ഇൻസാകോഗിന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് മാത്രമേ ജനിതക പരിശോധന നടത്താവൂ എന്നും കർശനമായി പറയുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *