• Home
  • kerala
  • “ആലപ്പി അഷ്‌റഫ്‌…അവനെ ലോറി കയറ്റിക്കൊല്ലണം”….വീണ്ടും ഒരു സംവിധായകന്‍ ദിലീപിനെ ഓര്‍മിക്കുന്നു

“ആലപ്പി അഷ്‌റഫ്‌…അവനെ ലോറി കയറ്റിക്കൊല്ലണം”….വീണ്ടും ഒരു സംവിധായകന്‍ ദിലീപിനെ ഓര്‍മിക്കുന്നു

സംവിധായകന്‍ ബാലചന്ദ്രകുമാറിനു പിറകെ ആലപ്പി അഷ്‌റഫ്‌ നടന്‍ ദിലീപ്‌ തന്നെക്കുറിച്ച്‌ പറഞ്ഞ ക്രൂരമായ വാക്കുകള്‍ ഓര്‍മിപ്പിച്ചു കൊണ്ട്‌ സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. ദിലീപിന്റെ ക്രിമിനല്‍ മനസ്സാണ്‌ തനിക്ക്‌ ഇപ്പോള്‍ വെളിപ്പെടുന്നതെന്നും അന്ന്‌ താന്‍ അത്‌ കാര്യമായി എടുത്തിരുന്നില്ലെന്നും എന്നാല്‍ ഇന്നത്‌ കാര്യമായി എടുക്കുകയാണെന്നും എന്നാല്‍ ജനിച്ചാല്‍ ഒരിക്കല്‍ മരിക്കണമെന്നതിനാല്‍ ഭയമില്ലെന്നും അഷ്‌റഫ്‌ എഴുതുന്നു.

അഷ്‌റഫിന്റെ എഫ് ബി കുറിപ്പ് :

ലോറിക്കടിയിൽ ചതഞ്ഞരഞ്ഞു പിടഞ്ഞുള്ള മരണം അയാൾ എനിക്കും വിധിച്ചു…..
ആലപ്പുഴക്കാരൻ ഹസീബ് നിർമ്മിച്ച
“കുട്ടനാടൻ മാർപാപ്പ “എന്ന ചിത്രത്തിൽ അഭിനയിക്കാൻ ആലപ്പുഴയിൽ വന്നതായിരുന്നു ദിലീപിൻ്റെ സന്തത സഹചാരിയായ സംവിധായക നടൻ .
അയാൾ സെറ്റിലെത്തി അടുത്ത ദിവസം തന്നെ അവിടെ നിന്നും അടുപ്പമുള്ള ചിലർ എന്നെ തുരുതുരാ ഫോണിൽ വിളിച്ച് ” അഷ്റഫിക്കാ… സൂക്ഷിക്കണെ.. ” എന്ന്.
ഞാനോ… എന്തിന് …?.
ഷൂട്ടിംഗ് സെറ്റിൽ ഇയാളുമായ് ആലപ്പുഴയിലുള്ള ചില സിനിമാ പ്രവർത്തകർ നടിയെ ആക്രമിച്ച കേസിനെ കുറിച്ച് സംസാരിച്ചുവത്രേ..
നടിക്കൊപ്പമുള്ള എൻ്റെ നിലപാടുകളെക്കുറിച്ചും ഇടക്ക് ആരോ പരാമർശിച്ചു.
എൻ്റെ പേരു കേട്ടതും
അയാൾ ക്ഷുഭിതനായ് .
“ആലപ്പി അഷറഫ്
അവനെ ലോറി കേറ്റി കൊല്ലണം”.
ഇതായിരുന്നു അയാളുടെ ഭീഷണി
ആ ക്രൂരമായ വാക്കുകൾ കേട്ട് ഒപ്പമിരുന്നവർ ഞെട്ടി.
അവരിൽ ചിലരാണ് എന്നെ വിളിച്ചു ഒന്നു
സൂക്ഷിക്കാൻ മുന്നറിയിപ്പ് നല്കിയത്.

അഷ്‌റഫ്‌ ഫേസ്‌ബുക്‌ പോസ്‌റ്റിനൊപ്പം ചേര്‍ത്ത പ്രതീകാത്മക ചിത്രം

അന്ന് ഞാനതത്ര കാര്യമാക്കിയില്ല …
ഇന്നിപ്പോൾ പക്ഷേ ഭയമില്ലങ്കിലും ഞാനത് കാര്യമായ് തന്നെ കാണുന്നു.
ഇതൊക്കെ കേട്ട് പിൻതിരിഞ്ഞോടാൻ
ചോദ്യം ചെയ്യുമ്പോൾ തല കറങ്ങി വീഴുന്ന ഭീരുവല്ല ഞാൻ.
ജനിച്ചാൽ എന്നായാലും ഒരിക്കൽ മരിക്കും.
മരണം വരെ നീതിക്കായ് അവൾക്കൊപ്പം.
ആലപ്പി അഷറഫ്

Leave a Reply

Your email address will not be published. Required fields are marked *