• Home
  • latest news
  • സോണിയ ചന്നിയെ ശാസിച്ചു…

സോണിയ ചന്നിയെ ശാസിച്ചു…

പഞ്ചാബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹത്തിന് സുരക്ഷാ വീഴ്ച സംഭവിച്ച സംഭവത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് മുഖ്യമന്ത്രി ചരൺജിത് സിംഗ് ചന്നിയുമായി സംസാരിച്ചു. കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇത് സംബന്ധിച്ച് വിശദമായ വിവരങ്ങൾ ചന്നിയിൽ നിന്ന് ആവശ്യപ്പെട്ടു . മോദി രാജ്യത്തിന്റെ മുഴുവൻ പ്രധാനമന്ത്രിയാണെന്നും അതിനാൽ അദ്ദേഹത്തിന്റെ സുരക്ഷയിൽ അതീവ ജാഗ്രത പുലർത്തണമെന്നും സോണിയ ചന്നിയോട് പറഞ്ഞു എന്നാണ് റിപ്പോർട്ട്.

സുരക്ഷാവീഴ്ചയിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയെടുക്കണമെന്നും സോണിയ ചന്നിയോട് ആവശ്യപ്പെട്ടു . പര്യടനത്തിന് പൂർണ്ണ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കേണ്ടതായിരുന്നു എന്ന് സോണിയ ഉപദേശിച്ചു എന്ന് പറയുന്നു .

സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ പഞ്ചാബ് സർക്കാർ റിട്ട. ജസ്റ്റിസ് മെഹ്താബ് സിംഗ് ഗില്ലിന്റെ നേതൃത്വത്തിൽ അന്വേഷണ സമിതിക്ക് രൂപം നൽകിയ കാര്യം ചന്നി സോണിയയെ അറിയിച്ചു. മൂന്ന് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *