• Home
  • latest news
  • മാസ്‌ക്‌ പോലുമില്ലാതെ തിരഞ്ഞെടുപ്പു പ്രചാരണം.. കെജ്രിവാളിന്‌ കൊവിഡ്‌…പ്രിയങ്ക ഐസൊലേഷനില്‍

മാസ്‌ക്‌ പോലുമില്ലാതെ തിരഞ്ഞെടുപ്പു പ്രചാരണം.. കെജ്രിവാളിന്‌ കൊവിഡ്‌…പ്രിയങ്ക ഐസൊലേഷനില്‍

ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ്‌ കെജ്രിവാള്‍ തനിക്ക്‌ കൊവിഡ്‌ ബാധിച്ചതായി ട്വിറ്റര്‍ കുറിപ്പിലൂടെ അറിയിച്ചു. പഞ്ചാബിലും ഉത്തരാഖണ്ഡിലും ആം ആദ്മി പാർട്ടിക്ക് വേണ്ടി അരവിന്ദ് കെജ്രിവാൾ പ്രചാരണം നടത്തുന്നുണ്ട്. തിങ്കളാഴ്ച അദ്ദേഹം ഡെറാഡൂണിൽ ഒരു റാലി നടത്തി. മുഖം മൂടി ഒന്നും ധരിക്കാതെയായിരുന്നു റാലി.

കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി ഐസലേഷനില്‍ പ്രവേശിച്ചു. പ്രിയങ്കയുടെ ഒരു കുടുംബാംഗത്തിനും ജീവനക്കാര്‍ക്കും കൊവിഡ്‌ സ്ഥിരീകരിച്ചതിനാലാണിത്‌.

തനിക്ക് അണുബാധയുടെ നേരിയ ലക്ഷണങ്ങളുണ്ടെന്നും നിലവിൽ വീട്ടിൽ ക്വാറന്റൈനിലാണെന്നും കെജ്‌രിവാൾ ട്വീറ്റിൽ കുറിച്ചു. താനുമായി സമ്പർക്കം പുലർത്തിയവരോട് പരിശോധന നടത്താൻ കെജ്‌രിവാൾ അഭ്യർത്ഥിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യത്ത് 35,438 പോസിറ്റീവ് കേസുകൾ കണ്ടെത്തി. 121 പേർ മരിച്ചു; ഒരു മാസത്തിനുള്ളിൽ അണുബാധ 4 മടങ്ങു വർദ്ധിച്ചതായാണ് കണക്ക് .

Leave a Reply

Your email address will not be published. Required fields are marked *