• Home
  • world
  • യു.എസ്‌ പ്രതിരോധ മന്ത്രിക്ക്‌ കൊവിഡ്‌

യു.എസ്‌ പ്രതിരോധ മന്ത്രിക്ക്‌ കൊവിഡ്‌

ഒമിക്രോണിന്റെ ഭീഷണിക്കിടയിലും അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും കൊവിഡ്‌ കേസുകളുടെ എണ്ണത്തില്‍ ഞായറാഴ്‌ച കുറവ്‌ രേഖപ്പെടുത്തി. യു.എസി.ല്‍ ശനിയാഴ്‌ച 2.39 ലക്ഷം പുതിയ കേസുകള്‍ ഉണ്ടായത്‌ ഞായറാഴ്‌ച ഇത്‌ 1.85 ലക്ഷമായി കുറഞ്ഞു. യൂറോപ്പില്‍ ശനിയാഴ്‌ച ആകെ കേസുകള്‍ 7.39 ലക്ഷം ആയിരുന്നു. എന്നാല്‍ ഞായറാഴ്‌ച ഇത്‌ കുത്തനെ കുറഞ്ഞ്‌ 3.68 ലക്ഷം കേസുകളായി. കഴിഞ്ഞ 24 മണിക്കൂറിനകം ബ്രിട്ടനില്‍ 1.37 ലക്ഷം കൊവിഡ്‌ രോഗികളെ കണ്ടെത്തി. ഫ്രാന്‍സിലും കേസുകള്‍ കുറഞ്ഞു-ഞായറാഴ്‌ച ഉണ്ടായത്‌ 58.000. കാനഡയില്‍ 35,000 കേസുകളാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തത്‌.

യു.എസ്‌. പ്രതിരോധ മന്ത്രി ലോയ്‌ഡ്‌ ഓസ്‌റ്റിന്‍ തനിക്ക്‌ കൊവിഡ്‌ ബാധിച്ചതായി ലോകത്തെ അറിയിച്ചു. ഞായറാഴ്‌ച ചില ലക്ഷണങ്ങള്‍ കണ്ട്‌ നടത്തിയ പരിശോധനയിലാണ്‌ രോഗബാധ സ്ഥിരീകരിച്ചത്‌. ഉടനെ പ്രസിഡണ്ട്‌ ജോ ബൈഡനെ അദ്ദേഹം ഇക്കാര്യം അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *