Categories
latest news

നിര്‍ബന്ധിത വാക്‌സിനേഷന്‍ : കാനഡയിൽ മന്ത്രിമാരെ പ്രതീകാത്മകമായി തൂക്കിലേറ്റി

കൊവിഡ്‌ വാക്‌സിന്‍ നിര്‍ബന്ധമാക്കിയതിനെതിരെ കാനഡയിലെ ഒരു സംസ്ഥാനമായബ്രിട്ടീഷ്‌ കൊളംബിയയില്‍ മുഖ്യ ഭരണാധിപനെയും രണ്ട്‌ മന്ത്രിമാരെയും പ്രതീകാത്മകമായി തൂക്കിലേറ്റിയുള്ള പ്രതിഷേധ പരിപാടി അരങ്ങേറി. ഹിറ്റ്‌ലറുടെ കാലത്ത്‌ നാസി ഡോക്ടര്‍മാര്‍ ജനങ്ങളുടെ മേല്‍ നടത്തിയ ക്രൂരമായ പരീക്ഷണങ്ങള്‍ക്കുള്ള ശിക്ഷയായി ഏഴ്‌ ഡോക്ടര്‍മാരെ പിന്നീട്‌ തൂക്കിലേറ്റിയതിന്റെ 75-ാം വാര്‍ഷികം എന്ന നിലയിലാണ്‌ പരിപാടി സംഘടിപ്പിച്ചതെങ്കിലും വാക്‌സിന്‍ നിര്‍ബന്ധമാക്കുന്നതിനെതിരായ മുദ്രാവാക്യമാണ്‌ റാലിയില്‍ ഉയര്‍ന്നത്‌. നാസി കാലഘടത്തിലെതു പോലുള്ള മരുന്നു പരീക്ഷണങ്ങളാണ്‌ നടന്നു വരുന്നത്‌ എന്നാണ്‌ പ്രതിഷേധക്കാര്‍ പരോക്ഷമായി ഉയര്‍ത്തിയ ആശയം. റാലിയില്‍ പ്രസംഗിച്ചവരെല്ലാം കൊവിഡ്‌ വാക്‌സിന്‍ കാര്യത്തില്‍ വ്യക്തികള്‍ക്ക്‌ സ്വാതന്ത്ര്യം നല്‍കണമെന്ന ആവശ്യമാണ്‌ ഉയര്‍ത്തിയത്‌. വളണ്ടറി കണ്‍സന്റ്‌, മെഡിക്കല്‍ ചോയ്‌സ്‌, കൊവിഡ്‌ ക്രൈംസ്‌ എഗെയ്‌ന്‍സ്‌റ്റ്‌ ഹ്യൂമാനിറ്റി എന്നീ മുദ്രാവാക്യങ്ങള്‍ പ്രതിഷേധക്കാര്‍ ഉയര്‍ത്തി.

Spread the love
English Summary: veriety protest in canada against vaccine mandate

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick