Categories
kerala

തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് ആര്‍എസ്എസ് – ബിജെപി പ്രതിഷേധ പ്രകടനം

തലശേരിയില്‍ നിരോധനാജ്ഞ ലംഘിച്ച് മുന്നൂറോളം ആര്‍എസ്എസ് – ബിജെപി പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലാ കളക്ടർ പ്രഖ്യാപിച്ച നിരോധനാജ്ഞ ലംഘിച്ച്ബിജെപി ജില്ലാ അധ്യക്ഷന്‍ ഹരിദാസിന്റെ നേതൃത്വത്തിലാണ് പ്രവര്‍ത്തകര്‍ നഗരത്തിലേക്ക് മാര്‍ച്ച നടത്തിയത്. വാടിക്കല്‍ ജങ്ഷന് സമീപത്ത് നിന്ന് ആരംഭിച്ച പ്രകടനം പൊലീസ് തടഞ്ഞു. വര്‍ഗീയ കലാപം ആഹ്വാനം ചെയ്ത് ബിജെപി തലശേരിയില്‍ കഴിഞ്ഞ ദിവസം പ്രകടനം നടത്തിയിരുന്നു. ഇതില്‍ പങ്കെടുത്തവര്‍ക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. തുടര്‍ന്നാണ് ഇന്ന് വീണ്ടും പ്രകോപനം സൃഷ്ടിക്കാന്‍ ലക്ഷ്യമിട്ട് മാര്‍ച്ച് സംഘടിപ്പിച്ചത്. എസ്ഡിപിഐക്ക് എതിരെ ചില പ്രതിഷേധ മുദ്രാവാക്യങ്ങൾ ഉയർന്നെങ്കിലും പ്രകോപനപരമായ മുദ്രാവാക്യങ്ങളുണ്ടാകരുതെന്ന് നേതൃത്വം ഇടപെട്ട് ആവശ്യപ്പെട്ടതിനെ തുടർന്ന് പിൻവലിച്ചിരുന്നു.

Spread the love
English Summary: rss-bjp protest march in talasseri violating 144

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick