Categories
kerala

ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേഴ്‌സ്‌ യൂണിയൻ സംസ്ഥാന സമ്മേളനം ജനുവരി രണ്ടിന് കോഴിക്കോട്ട്

കേരള ഗ്രാമീൺ ബാങ്ക് ഡിപ്പോസിറ്റ് കളക്ടേർസ് യൂണിയൻ ആറാമത് സംസ്ഥാന സമ്മേളനം
കോഴിക്കോട് ന്യൂ നളന്ദയിൽ കെ. ഇ മോഹനൻ നഗറിൽ 2022 ജനുവരി 2 ഞായർ രാവിലെ 10 മണി മുതൽ നടക്കും.

ആകാശവാണി ആർടിസ്റ്റ് ഹക്കിം കൂട്ടായി മുഖ്യതിഥിയാവുന്ന വാർഷിക സമ്മേളനത്തിൽ യൂണിയൻ പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളം അദ്ധ്യക്ഷത വഹിക്കും.

thepoliticaleditor

ജനറൽ സെക്രട്ടറി വാർഷിക റിപ്പോർട്ട് അവതരിപ്പിക്കും. ജോലിയിൽ നാല്പത് വർഷങ്ങൾ പൂർത്തിയാക്കിയവരെ ആദരിക്കൽ (ആദരം 40 വർഷങ്ങൾ ), പ്രവർത്തകരുടെ മക്കളുടെ ഉന്നത പഠനത്തിനുളള വിദ്യാഭ്യാസ എൻഡോവ്മെന്റ് വിതരണം എന്നിവയും ഉണ്ട്.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സമ്മേളനമെന്ന് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളവും , ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കിഴിശ്ശേരിയും പറഞ്ഞു

ജോലിയിൽ 40 വർഷം പൂർത്തിയാക്കിയവരും, അംഗങ്ങളുടെ മക്കളിൽ ബിരുദപ്രവേശനം ലഭിച്ചവരും ഫോട്ടോ സഹിതം യൂണിയൻ മെയിൽ ഐഡിയിലേക്ക് (kgbdcunion@gmail.com) അപേക്ഷ അയക്കണം.

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് സമ്മേളനമെന്ന് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് ഞെട്ടിക്കുളവും , ജനറൽ സെക്രട്ടറി കുഞ്ഞുമുഹമ്മദ് കിഴിശ്ശേരിയും പറഞ്ഞു.

Spread the love
English Summary: grameen bank deposit collectors union conferance at kozhokode

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick