രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ അധിക്ഷേപിച്ചും ഗോഡ്സെക്ക് പ്രണാമം അർപ്പിച്ചും പ്രസംഗിച്ചതിന് കാളീചരൺ മഹാരാജിനെ മധ്യപ്രദേശിലെ ഖജുരാഹോയിൽ ഛത്തീസ്‌ഗഢ്‌ഢിലെ റായ്പൂർ പോലീസ് അറസ്റ്റ് ചെയ്തു. ഖജുരാഹോയിൽ നിന്ന് 25 കിലോമീറ്റർ അകലെ ബാഗേശ്വർ ധാമിലെ വാടകവീട്ടിൽ നിന്ന് വ്യാഴാഴ്ച പുലർച്ചെ നാലിനാണ് റായ്പൂർ പോലീസ് ഇയാളെ പിടികൂടിയത്. റായ്പൂർ, പൂനെ, അകോല എന്നിവിടങ്ങളിൽ ഇയാൾക്കെതിരെ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അറസ്റ്റിന്റെ രീതിയെ മധ്യപ്രദേശ് ആഭ്യന്തരമന്ത്രി വിമർശിച്ചു.

ശനിയാഴ്ച കാളീചരൺ, റായ്പൂരിൽ നടന്ന മതപാർലമെന്റിൽ ഗാന്ധിജിയെ ഭർസിച്ചു സംസാരിച്ചിരുന്നു. മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയാണ് രാജ്യം നശിപ്പിച്ചത്. അദ്ദേഹത്തെ കൊന്ന നാഥുറാം ഗോഡ്‌സെക്ക് പ്രണാമം അര്‍പ്പിക്കുന്നു-ഇതാണ് കാളിചരണ്‍ പറഞ്ഞത്. കാളിചരണിനെ അറസ്റ്റ് ചെയ്ത വിവരം അദ്ദേഹത്തിന്റെ കുടുംബത്തെയും അഭിഭാഷകനെയും അറിയിച്ചിട്ടുണ്ടെന്ന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ പറഞ്ഞു. ഉടൻ കോടതിയിൽ ഹാജരാക്കും.













