• Home
  • latest news
  • മദ്യം ഇഷ്ടമാണോ…എങ്കിൽ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിവരം…

മദ്യം ഇഷ്ടമാണോ…എങ്കിൽ ഉറപ്പായും അറിഞ്ഞിരിക്കേണ്ട ഒരു പ്രധാന വിവരം…

മദ്യപിക്കുന്നവര്‍ക്കറിയാന്‍ ഒരു രസകരമായ വിവരം–കുടിക്കുന്ന മദ്യത്തിനായി ചെലവാക്കുന്ന വന്‍തുക എടുത്തുകാട്ടി കുടിയന്‍മാരെ മൊത്തത്തില്‍ തൊലിയുരിക്കുന്ന സ്വഭാവം പ്രകടിപ്പിക്കുന്ന പതിവുള്ള മാധ്യമങ്ങള്‍ പൊതുവെ പറയാത്ത ഒരു കാര്യം–ലോകത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെടുന്ന പത്ത്‌ മദ്യങ്ങളില്‍ ഏഴും ഇന്ത്യന്‍ നിര്‍മ്മിതമാണ്‌. അതായത്‌ ഇന്ത്യന്‍ നിര്‍മിത വിദേശ മദ്യ ബ്രാന്‍ഡുകളില്‍ ഏഴെണ്ണമാണ്‌ ലോകത്ത്‌ ഏറ്റവും അധികം വില്‍പനയുള്ളത്‌. ഈ ഏഴെണ്ണവും ആകെട്ടെ വിസ്‌കിയും ആണ്‌.
അവ ഏതൊക്കെയാണെന്ന്‌ നോക്കാം. ഏറ്റവും വില്‌പനയുള്ളത്‌ മക്‌ഡൊവല്‍സ്‌ ആണ്‌–പ്രതിവര്‍ഷം 27 കോടി 63 ലക്ഷം ലിറ്റര്‍. തൊട്ടുപിന്നില്‍ ഓഫീസേഴ്‌സ്‌ ചോയ്‌സ്‌-27.54 കോടി ലിറ്റര്‍. വില്‍പനയില്‍ മൂന്നാം സ്ഥാനത്ത്‌ ഇംപീരിയല്‍ ബ്ലൂ ആണ്‌–23 കോടി 97 ലക്ഷം ലിറ്റര്‍. തുടര്‍ന്ന്‌ റോയല്‍സ്‌റ്റാഗ്‌(19.8 കോടി ലിറ്റര്‍), ജോണി വാക്കര്‍(16.56 കോടി ലിറ്റര്‍), ജാക്ക്‌ ഡാനിയല്‍സ്‌(12.06 ലിറ്റര്‍), ഒറിജിനല്‍ ചോയ്‌സ്‌(11.43 കോടി ലിറ്റര്‍), ജിംബീം(9.36 കോടി ലിറ്റര്‍), ഹേവാര്‍ഡ്‌സ്‌ ഫൈന്‍(8.64 കോടി ലിറ്റര്‍), എയ്‌റ്റ്‌ പി.എം. (7.65 കോടി ലിറ്റര്‍) എന്നിങ്ങനെയാണ്‌ വില്‍പന.
ഇതില്‍ ആദ്യ നാല്‌ സ്ഥാനം ഇന്ത്യന്‍ മദ്യത്തിനു തന്നെ. പിന്നീട്‌ വരുന്ന ജോണിവാക്കര്‍ സ്‌കോട്ട്‌ ലാന്‍ഡ്‌ സ്വദേശിയാണ്‌. ആറാമത്തെ ജാക്‌ ഡാനിയല്‍സും എട്ടാമത്തെ സ്ഥാനത്തുള്ള ജിംബീമും അമേരിക്കന്‍ സാധനമാണ്‌.
മൊത്തത്തില്‍ എടുത്തു നോ്‌ക്കിയാല്‍ ലോകത്തെ മദ്യപാനികള്‍ക്കിടയില്‍ ഏറ്റവും പെരുമയുള്ളതും ഇന്ത്യന്‍ മദ്യങ്ങള്‍ക്കാണ്‌. പിന്നീടേ വരുന്നുള്ളൂ അമേരിക്കയും ഫ്രാന്‍സിനും ജപ്പാനും ഇംഗ്ലണ്ടിനുമൊക്കെ സ്ഥാനം…മെയ്‌ക്ക്‌ ഇന്‍ ഇന്‍ഡ്യ!!!

Leave a Reply

Your email address will not be published. Required fields are marked *