• Home
  • latest news
  • കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ ജന്മദിനത്തില്‍ സോണിയ പതാക ഉയര്‍ത്തവെ പതാക പൊട്ടിവീണു..

കോണ്‍ഗ്രസ്‌ ആസ്ഥാനത്ത്‌ ജന്മദിനത്തില്‍ സോണിയ പതാക ഉയര്‍ത്തവെ പതാക പൊട്ടിവീണു..

കോണ്‍ഗ്രസിന്റെ 137-ാം സ്ഥാപക ദിനത്തില്‍ ഡെല്‍ഹിയില്‍ പാര്‍ടി ആസ്ഥാനത്ത്‌ പ്രസിഡണ്ട്‌ സോണിയ ഗാന്ധി പതാക ഉയര്‍ത്താന്‍ ശ്രമിക്കവേ പതാക പൊട്ടിവീണത്‌ ആ ചടങ്ങിന്റെ നിറം കെടുത്തുന്ന സംഭവമായി. ചൊവ്വാഴ്ച രാവിലെ ആണ് സംഭവം.

സോണിയ പതാക ഉയര്‍ത്താനുള്ള ചരട്‌ വലിക്കാന്‍ നോക്കിയിട്ട്‌ സാധിച്ചില്ല. ഉടനെ തൊട്ടടുത്തു നിന്ന പ്രവര്‍ത്തകന്‍ സോണിയയെ സഹായിക്കാനായി ചരട്‌ കയ്യില്‍ വാങ്ങി ശക്തിയായി വലിച്ചു. അപ്പോള്‍ പതാക മൊത്തം താഴേക്കു അവരുടെ മേൽ പതിക്കുകയായിരുന്നു എന്നാണ്‌ വീഡിയോ ദൃശ്യത്തില്‍ മനസ്സിലാകുന്നത്‌. രോഷത്തോടെ പോയ സോണിയാഗാന്ധി 15 മിനുട്ടിന് ശേഷം തിരികെ വന്ന് വീണ്ടും പതാക ഉയര്‍ത്തി. രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, മോത്തിലാല്‍ വോറ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. 

Leave a Reply

Your email address will not be published. Required fields are marked *