കർണാടകയിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. ഈ മാസം 28 മുതൽ പത്തു ദിവത്തേയ്ക്ക്, രാത്രി 10 മുതൽ പുലർച്ചെ 5 വരെയാണ് കർഫ്യൂവെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ അറിയിച്ചു. ഇതിനുപുറമെ സംസ്ഥാനത്തെ പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തി. പുതുവത്സരത്തിനു പൊതുയിടങ്ങളിൽ ആഘോഷങ്ങളോ ഡിജെ പാർട്ടി ഉൾപ്പെടെയുള്ള വലിയ കൂട്ടങ്ങളോ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ഭക്ഷണശാലകൾ, ഹോട്ടലുകൾ, പബ്ബുകൾ, റസ്റ്ററന്റുകൾ തുടങ്ങിയ ഇടങ്ങളിൽ 50 ശതമാനം ആളുകൾക്കായിരിക്കും പ്രവേശനമെന്നും മന്ത്രി പറഞ്ഞു.













