• Home
  • latest news
  • 120 മണിക്കൂർ നീണ്ട റെയ്ഡിൽ സുഗന്ധദ്രവ്യ വ്യാപാരിയിൽ നിന്നും പിടിച്ചെടുത്തത് 250 കോടി രൂപ

120 മണിക്കൂർ നീണ്ട റെയ്ഡിൽ സുഗന്ധദ്രവ്യ വ്യാപാരിയിൽ നിന്നും പിടിച്ചെടുത്തത് 250 കോടി രൂപ

കാൻപൂരിലെ സുഗന്ധദ്രവ്യ വ്യാപാരി പിയൂഷ് ജയ്‌നെ ജി എസ് ടി തട്ടിപ്പ് കേസിൽ അറസ്റ്റ് ചെയ്തു. സി ജി എസ് ടി നിയമത്തിലെ 69ാം വകുപ്പ് പ്രകാരമാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. കേസിൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു. ജയ്‌നിന്റെ വീട്ടിലും കമ്പനികളിലും നടത്തിയ 120 മണിക്കൂർ നീണ്ട റെയ്ഡിൽ 250 കോടിയോളം രൂപയായിരുന്നു കണ്ടെടുത്തത്.

പിയൂഷ് ജയ്‌ൻ

കാൻപൂർ, കനൗജ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. ജയ്‌നിന്റെ വീട്ടിൽ നടത്തിയ റെയ്ഡിൽ ഡയറക്ടർ ജനറൽ ഒഫ് ജി എസ് ടി ഇന്റലിജൻസ് പത്ത് കോടി രൂപ പിടിച്ചെടുത്തിരുന്നു. ഫാക്ടറിയിൽ നിന്നും കോടികൾ വിലവരുന്ന ചന്ദന ഓയിലും സുഗന്ധദ്രവ്യങ്ങളും കണ്ടെടുത്തു.

ഇല്ലാത്ത കമ്പനികളുടെ പേരിൽ വ്യാജ വിലവിവരപട്ടിക തയ്യാറാക്കി ഇടപാടുകൾ കാണിച്ചാണ് ഇയാൾ നികുതി വെട്ടിച്ചതെന്ന് അധികൃതർ അറിയിച്ചു.

നാലു ട്രക്കുകളിലായി ജി എസ് ടി ഒടുക്കാതെ സാധനങ്ങളും കടത്തിയിരുന്നു. ഈ ട്രക്കുകളും പൊലീസ് പിടിച്ചെടുത്തു. പിയൂഷ് ജയ്നിന് സമാജ്‌വാദി പാർട്ടിയുമായി ബന്ധമുണ്ടെന്ന് ബി ജെ പി ആരോപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *