• Home
  • latest news
  • നാഗാലാന്‍ഡിലെ വിവാദ സൈനികാധികാര നിയമം “അഫ്‌സ്‌പ” പിന്‍വലിക്കുന്നു

നാഗാലാന്‍ഡിലെ വിവാദ സൈനികാധികാര നിയമം “അഫ്‌സ്‌പ” പിന്‍വലിക്കുന്നു

നാഗാലാൻഡിൽ സായുധ സേനയ്ക്ക് പ്രത്യേക അധികാരങ്ങൾ നൽകുന്ന നിയമം-ആംഡ്‌ ഫോഴ്‌സസ്‌ സ്‌പെഷ്യല്‍ പവേഴ്‌സ്‌ ആക്ട്‌ (AFSPA)- പിൻവലിക്കാൻ കേന്ദ്രം തീരുമാനിക്കുന്നു. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കും.

ഞായറാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ട്വീറ്റിലൂടെ നാഗാലാ‌ൻഡ് മുഖ്യമന്ത്രി നെയ്ഫിയു റിയോ ആണ് ഇക്കാര്യം അറിയിച്ചത്. AFSPA സൈന്യത്തിന് വിവിധ അധികാരങ്ങൾ നൽകുന്നു.

നാഗാലാൻഡിൽ ഈ നിയമം പിൻവലിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്. ഈ മാസം തന്നെയാണ് സംസ്ഥാനത്തെ മോൺ ജില്ലയിൽ സൈന്യത്തിന്റെ വെടിവയ്പ്പിൽ 14 പ്രദേശവാസികൾ കൊല്ലപ്പെട്ടത് .

ഇത് അന്താരാഷ്ട്ര തലത്തിൽ തന്നെ വൻ വിവാദമായി. അമിത് ഷാ പാർലമെൻറിൽ മാപ്പു പറഞ്ഞു. ഇന്ത്യയുടെ പ്രതിച്ഛായ ലോകത്തിനു മുൻപിൽ വികൃതമായി.

Leave a Reply

Your email address will not be published. Required fields are marked *