• Home
  • latest news
  • അപ്രതീക്ഷിതമായി മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു…രാജ്യം ഞെട്ടി…പ്രഖ്യാപനം കേട്ടപ്പോള്‍ ആശ്വാസമായി

അപ്രതീക്ഷിതമായി മോദി രാജ്യത്തെ അഭിസംബോധന ചെയ്‌തു…രാജ്യം ഞെട്ടി…പ്രഖ്യാപനം കേട്ടപ്പോള്‍ ആശ്വാസമായി

ജനുവരി മൂന്നു മുതല്‍ രാജ്യത്ത്‌ 15 വയസ്സിനു മുകളിലുള്ള കുട്ടികള്‍ക്ക്‌ കൊവിഡ്‌ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതായി അറിയിക്കാന്‍ പ്രധാനമന്ത്രി രാത്രി വൈകി അപ്രതീക്ഷിതമായി രാജ്യത്തെ അഭിസംബോധന ചെയ്‌തത്‌ വലിയ ചര്‍ച്ചയും ഉല്‍കണ്‌ഠയും ഉണ്ടാക്കി. എന്നാല്‍ പ്രഖ്യാപനം വന്നതോടെ എല്ലാവര്‍ക്കും ആശ്വാസമായി. രാത്രി 9.30-നാണ്‌ പ്രധാനമന്ത്രി അല്‍പ സമയത്തിനകം രാജ്യത്തെ അഭിസംബോധന ചെയ്യുമെന്ന്‌ അറിയിപ്പുണ്ടായത്‌. എന്താണ്‌ പ്രഖ്യാപിക്കാന്‍ പോകുന്നതെന്നാലോചിച്ച്‌, മുന്‍ അനുഭവങ്ങളുടെ പശ്ചാത്തലത്തില്‍ ജനം ആശങ്കയിലായി. എന്നാല്‍ വാക്‌സിന്‍ കാര്യം പ്രഖ്യാപിക്കാനായിരുന്നു അഭിസംബോധന എന്ന്‌ മനസ്സിലായതോടെ ആശങ്ക ആശ്വാസത്തിന്‌ വഴിമാറുകയും ചെയ്‌തു.
കുട്ടികള്‍ക്ക്‌ ജനുവരി മൂന്ന്‌ മുതല്‍ വാക്‌സിന്‍ നല്‍കാന്‍ തീരുമാനിച്ചതിനൊപ്പം ആരോഗ്യപ്രവര്‍ത്തകര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും മൂന്നാമതൊരു ബൂസ്റ്റര്‍ഡോസ്‌ വാക്‌സിന്‍ കൂടി നല്‍കുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. ഇത്‌ ജനുവരി 15 മുതലാണ്‌ ആരംഭിക്കുക എന്നാണറിയുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *