• Home
  • latest news
  • തോറ്റതിനു ശേഷം രണ്ടാം തവണ രാഹുല്‍ അമേത്തിയില്‍…ജനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ്‌ വികാരവായ്‌പോടെപ്രസംഗം

തോറ്റതിനു ശേഷം രണ്ടാം തവണ രാഹുല്‍ അമേത്തിയില്‍…ജനങ്ങള്‍ക്ക്‌ നന്ദി പറഞ്ഞ്‌ വികാരവായ്‌പോടെപ്രസംഗം

മൂന്നു തവണ അമേത്തിയില്‍ നിന്നും ജയിച്ച രാഹുല്‍ഗാന്ധി 2019-ല്‍ സ്‌മൃതി ഇറാനിയോട്‌ അവിടെ തോറ്റത്‌ ലോക ശ്രദ്ധയാകര്‍ഷിച്ച വാര്‍ത്തയായിരുന്നു. തോല്‍വിക്കു ശേഷം അദ്ദേഹം രണ്ടാമത്തെ തവണയാണ്‌ ഇന്ന്‌ മണ്‌ഢലം സന്ദര്‍ശിച്ചത്‌.

രാഷ്ട്രീയത്തോടൊപ്പം തന്നെ രാഷ്ട്രീയത്തിലേക്ക്‌ ആദ്യമായി നടത്തിച്ച ജനങ്ങളോട്‌ രാഹുല്‍ നന്ദി പറഞ്ഞു കൊണ്ടുള്ള പര്യടനമായിരുന്നു നടത്തിയത്‌.


.അമേത്തിയിലെ ജനങ്ങള്‍ എന്നെ രാഷ്ട്രീയത്തില്‍ ഒരു പാട്‌ പഠിപ്പിച്ചു. ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്‌ 2004-ലായിരുന്നു. ആദ്യമായി മല്‍സരിച്ചത്‌ അമേത്തിയിലും. നിങ്ങള്‍ എനിക്ക്‌ വഴികാട്ടിയായി. ഇവിടുത്തെ ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു. -രാഹുല്‍ വികാരവായ്‌പോടെ പറഞ്ഞു. തുടര്‍ന്ന്‌ ഇന്ന്‌ രാജ്യം ഹിന്ദുത്വവാദികള്‍ സമ്മാനിച്ച വേദനയിലാണ്‌ കഴിയുന്നതെന്ന്‌ പറഞ്ഞുകൊണ്ട്‌ മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ദേശീയവ്യാപകമായി കോണ്‍ഗ്രസ്‌ നടത്തിവരുന്ന ജന്‍ ജാഗ്രണ്‍ അഭിയാന്റെ ഭാഗമായിരുന്നു രാഹുലിന്റെ പര്യടനം.

അമേത്തിയിലെ ജനങ്ങള്‍ എന്നെ രാഷ്ട്രീയത്തില്‍ ഒരു പാട്‌ പഠിപ്പിച്ചു. ഞാന്‍ രാഷ്ട്രീയത്തില്‍ വന്നത്‌ 2004-ലായിരുന്നു. ആദ്യമായി മല്‍സരിച്ചത്‌ അമേത്തിയിലും. നിങ്ങള്‍ എനിക്ക്‌ വഴികാട്ടിയായി. ഇവിടുത്തെ ഓരോരുത്തര്‍ക്കും ഞാന്‍ നന്ദി പറയുന്നു

“കുറച്ചു ദിവസം മുൻപ് ഗംഗാ നദിയിൽ നമ്മുടെ പ്രധാനമന്ത്രി സ്നാനം ചെയ്യുന്ന കാഴ്ച കണ്ടു. പക്ഷേ യുപി മുഖ്യമന്ത്രിയോ ഇന്ത്യൻ പ്രധാനമന്ത്രിയോ തൊഴിലില്ലായ്മയെ പറ്റിയോ നാണ്യപ്പെരുപ്പത്തെ പറ്റിയോ ഉയരുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകില്ല.”

https://thepoliticaleditor.com/2021/12/sudhakaran-criticised-shashi-tharoor-for-supporting-pinarayi-vijayans-plans/

“നോട്ടു നിരോധനവും ജിഎസ്ടിയും കോവിഡ് മഹാമാരിയും രാജ്യത്തെ മധ്യവർഗത്തിന്റെയും പാവപ്പെട്ടവരുടെയും ജീവിതം തളർത്തിയിരിക്കുകയാണ്. ഇന്നത്തെ പോരാട്ടം ഹിന്ദുക്കളും ഹിന്ദുത്വവാദികളും തമ്മിലാണ്‌. “

“ഹിന്ദുക്കള്‍ സത്യാഗ്രഹത്തില്‍ വിശ്വസിക്കുന്നു, ഹിന്ദത്വവാദികള്‍ രാഷ്ട്രീയമായ ആര്‍ത്തിയിലും. ഹിന്ദുത്വവാദികള്‍ നിരന്തരം നുണ പറഞ്ഞുണ്ടാക്കിയ വേദനകളിലൂടെയാണ്‌ നമ്മള്‍ കടന്നു പോകുന്നത്‌”–രാഹുല്‍ പറഞ്ഞു.

സഹോദരിയും കോണ്‍ഗ്രസ്‌ ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും രാഹുലിന്റെ പര്യടനത്തില്‍ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *