കർണാടക നിയമസഭയിൽ കോൺഗ്രസ് എംഎൽഎയും മുൻ നിയമസഭാ സ്പീക്കറുമായ രമേഷ് കുമാർ സ്ത്രീകളെ കുറിച്ച് വ്യാഴാഴ്ച നടത്തിയ പ്രസ്താവന വിവാദമായിരിക്കയാണ്. ബലാത്സംഗം നടക്കുമ്പോൾ കിടന്ന് ആസ്വദിക്കൂ എന്നൊരു പഴഞ്ചൊല്ലുണ്ടെന്ന് നിയമസഭയിൽ കുമാർ പറഞ്ഞു.
ഇത് കേട്ടിട്ടും ഒരു നടപടിയും എടുക്കാതെ കർണാടക നിയമസഭാ സ്പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരി ആസ്വദിച്ചു ചിരിച്ചുവെന്നും പറയുന്നു . ഇതോടെ അധ്യക്ഷനും ഇതേ നിലപാടിലാണെന്നും രമേഷ് കുമാർ പറഞ്ഞു.
നിയമസഭയിൽ കർഷകരുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ സമയം ചെലവഴിക്കാൻ സ്പീക്കറോട് അംഗങ്ങൾ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് എംഎൽഎയുടെ വിവാദപ്രതികരണം ഉണ്ടായത്.













