തമിഴ്‌നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ ഒരു സ്വകാര്യ സ്‌കൂളിലെ ടോയ്‌ലറ്റിന്റെ ചുമര്‍ ഇടിഞ്ഞുവീണ് അതിനടിയില്‍ പെട്ട് മൂന്നു വിദ്യാര്‍ഥികള്‍ മരിച്ചു, നാലു കുട്ടികള്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്‌ച രാവിലെയാണ് സംഭവം. ഷാഫര്‍ ഹയര്‍സെക്കന്ററി സ്‌കൂളിലെ കുട്ടികളാണ് അപകടത്തില്‍പെട്ടത്. അന്‍പഴകന്‍, വിശ്വ രഞ്ചന്‍, സുതേഷ് എന്നീ കുട്ടികളാണ് മരിച്ചത്. മരിച്ച കുട്ടികളുടെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ 10 ലക്ഷം രൂപ ആശ്വാസധനം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് മൂന്നു ലക്ഷവും നല്‍കും.













