• Home
  • latest news
  • കാശ്മീരിൽ പാക് അതിർത്തിയിൽ ഇന്ത്യൻ സൈനിക ഓഫീസറെ സഹ ജവാൻ വെടി വെച്ച് കൊന്നു
Image

കാശ്മീരിൽ പാക് അതിർത്തിയിൽ ഇന്ത്യൻ സൈനിക ഓഫീസറെ സഹ ജവാൻ വെടി വെച്ച് കൊന്നു

ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ പാകിസ്ഥാൻ അതിർത്തിയിൽ നിയന്ത്രണരേഖയ്ക്ക് സമീപം വ്യാഴാഴ്ച ഇന്ത്യൻ സൈന്യത്തിലെ ജൂനിയർ കമ്മീഷൻഡ് ഓഫീസർ (ജെസിഒ)ദുരൂഹ സാഹചര്യത്തിൽ സഹ ജവാന്റെ വെടിയേറ്റ് മരിച്ചു. പൂഞ്ച് ജില്ലയിലെ ബാലാകോട്ട് പ്രദേശത്താണ് സംഭവം. കൊല്ലപ്പെട്ട ജെസിഒയുടെ പേര് ജസ്ബീർ സിംഗ് എന്നാണ്. ബാലാകോട്ട് പോലീസ് പോസ്റ്റിന് സമീപം നിയന്ത്രണ രേഖയിലെ സൈന്യത്തിന്റെ ഫോർവേഡ് പോസ്റ്റിൽ സുബേദാറായി നിയമിക്കപ്പെട്ടതായിരുന്നു ജസ്ബീർ സിങ്ങിനെ.
വ്യാഴാഴ്ച രാവിലെ സുബേദാർ ജസ്ബീർ തന്റെ കൂടെ നിയോഗിക്കപ്പെട്ട കോൺസ്റ്റബിളുമായി വഴക്കിട്ടിരുന്നതായി സൈനിക വൃത്തങ്ങൾ പറയുന്നു. പ്രകോപിതനായ കോൺസ്റ്റബിൾ ജസ്ബീർ സിങ്ങിനെ വെടിവച്ചു. ശബ്ദം കേട്ട് എത്തിയ മറ്റ് ജവാൻമാർ ജസ്ബീർ സിംഗിനെ ഉടൻ തന്നെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ വെച്ച്സിങ് മരിച്ചു. പരസ്പരമുണ്ടായ തർക്കത്തിന്റെ കാരണം കണ്ടെത്താനായിട്ടില്ല. പ്രതിയായ കോൺസ്റ്റബിളിനെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം നടത്തിവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *