ഹിന്ദുക്ഷേത്രങ്ങളുടെ പരിസരത്തുള്ള കടകളുടെ ലേലത്തില്‍ നിന്നും അഹിന്ദുക്കളെ ഒഴിവാക്കരുതെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. എല്ലാ മതങ്ങളിലുള്ളവര്‍ക്കും ലേലനടപടികളില്‍ പങ്കെടുക്കാന്‍ അര്‍ഹതയുണ്ടെന്ന് ആന്ധ്രപ്രദേശ് സര്‍ക്കാരിനും കര്‍ണൂല്‍ ജില്ലയിലെ ശ്രീ ബ്രമരാംബ മല്ലികാര്‍ജ്ജുനസ്വാമി ക്ഷേത്ര അധികാരികള്‍ക്കും കോടതി നിര്‍ദ്ദേശം നല്‍കി.
ക്ഷേത്ര ഷോപ്പിങ് കോംപ്ലക്‌സിലെ ലേലത്തില്‍ അഹിന്ദുക്കളെ ഒഴിവാക്കിയ സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്‌ത് സമര്‍പ്പിച്ച പെറ്റീഷനിലാണ് ഉത്തരവ്. ജസ്റ്റിസ് ചന്ദ്രചൂഡ്, ജസ്റ്റിസ് ബൊപ്പണ്ണ എന്നിവരാണ് വിധി പ്രസ്‌താവിച്ചത്.

” മതപരമായ കാരണങ്ങള്‍ മാത്രം വെച്ച് ഒരു വ്യാപാരിയെയും കടയുടമയെയും ലേലത്തില്‍ നിന്നും വിലക്കരുത്” എന്ന് ഉത്തരവില്‍ പറയുന്നു.
ഹിന്ദുമത ധര്‍മസ്ഥാപനങ്ങളുടെ വസ്‌തുവക ലൈസന്‍സ് സംബന്ധിച്ച ചട്ടത്തില്‍ നിലനില്‍ക്കുന്ന സ്റ്റേ പരിഗണിക്കാതെ തീരുമാനമെടുത്തതില്‍ സയ്യിദ് ജാനി ബാഷ നല്‍കിയ കോടതിയലക്ഷ്യഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്.













