രാജ്യത്തുടനീളമുള്ള ആർമി കന്റോൺമെന്റ്, കാന്റീൻ പ്രദേശങ്ങളിലെ തെരുവുകൾക്കും കെട്ടിടങ്ങൾക്കും ഇനി ബ്രിട്ടീഷ് ഓഫീസർമാരുടെയോ സൈനികരുടെയോ പേര് നിലനിർത്തില്ല . റോഡുകൾക്കും കെട്ടിടങ്ങൾക്കും ഇന്ത്യയുടെ ധീര സൈനികരുടെയും ആധുനിക ഇന്ത്യയുടെ നിർമ്മാതാക്കളുടെയും പേരിടുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് വ്യാഴാഴ്ച പറഞ്ഞു.
ഡൽഹിയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുക്കവെയാണ് പ്രതിരോധ മന്ത്രി ഇത് വ്യക്തമാക്കിയത്. “നമ്മുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തിലും, ബ്രിട്ടീഷ് അധികാരികളുടെയും ബ്രിട്ടീഷ് ഭരണത്തോടു കൂറുള്ള സൈനികരുടെയും പേരിലുള്ള നിരവധി റോഡുകളും കെട്ടിടങ്ങളും കന്റോൺമെന്റുകളിലുണ്ട്. അത്തരം റോഡുകൾക്കും കെട്ടിടങ്ങൾക്കും നമ്മുടെ ധീര സൈനികരുടെയും ആധുനിക ഇന്ത്യയുടെ നിർമ്മാതാക്കളുടെയും പേരുകൾ നൽകുന്ന കാര്യം പ്രതിരോധ മന്ത്രാലയം പരിഗണിക്കും”- രാജ്‌നാഥ് സിങ് പറഞ്ഞു.













