• Home
  • latest news
  • ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി

ഗോവ നിയമസഭാ തിരഞ്ഞെടുപ്പ് : ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പുറത്തിറക്കി

ഗോവ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യ സ്ഥാനാർഥി പട്ടിക കോൺഗ്രസ് പ്രഖ്യാപിച്ചു . വ്യാഴാഴ്ച കോൺഗ്രസ് പുറത്തിറക്കിയ ആദ്യ പട്ടികയിൽ 8 നിയമസഭാ സീറ്റുകളിലേക്കുള്ള പാർട്ടി സ്ഥാനാർത്ഥികളുടെ പേരുകളാണ് ഉള്ളത്.

ബാക്കിയുള്ള സീറ്റുകളിലെ മത്സരാർത്ഥികളുടെ പേരുകളും പാർട്ടി ഉടൻ പ്രഖ്യാപിക്കും. അടുത്ത വർഷം ഫെബ്രുവരിയിലാണ് ഗോവയിൽ നിയമസഭാ തിരഞ്ഞെടുപ്പ് .

സംസ്ഥാനത്ത് കാലുറപ്പിക്കാനുള്ള തൃണമൂൽ കോൺഗ്രസിന്റെയും ആം ആദ്മി പാർട്ടിയുടെയും ശ്രമങ്ങൾ മുന്നിൽ കണ്ട് അവയെ അതിജീവിക്കാനായി ഏകദേശം മൂന്ന് മാസം മുമ്പ് പാർട്ടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുക എന്ന തന്ത്രമാണ് കോൺഗ്രസ് ഇപ്പോൾ പയറ്റുന്നത്. കോൺഗ്രസ് ഗോവയിൽ വലിയ ഭീഷണിയാണ് തൃണമൂൽ-ആം ആദ്മി പാർട്ടികളിൽ നിന്നും നേരിടുന്നത്.

Leave a Reply

Your email address will not be published. Required fields are marked *