കൊവിഡ് വകഭേദം ഒമിക്രോണ്‍ ബാധിച്ച 14 പേരെ ഒറ്റ ദിവസം കണ്ടെത്തിയതോടെ രാജ്യത്തെ ആകെ കേസുകള്‍ 87 ആയി. ഇന്നലെ കര്‍ണാടകയില്‍ അഞ്ച് പേരും തെലങ്കാനയിലും ഡല്‍ഹിയിലും നാല് വീതവും ഗുജറാത്തില്‍ ഒരാളും ആണ് രോഗബാധിതരായത്.
കർണാടകയിൽ, ഒറ്റ ദിവസം കൊണ്ട് 5 പുതിയ രോഗികളെ കണ്ടെത്തിയ വിവരം സംസ്ഥാന ആരോഗ്യമന്ത്രി ഡോ. സുധാകർ കെ. ട്വീറ്റിലൂടെ പങ്കുവെച്ചു. ഇപ്പോൾ സംസ്ഥാനത്ത് ആകെ എട്ട് ഒമിക്രോൺ രോഗികളുണ്ട്.
ബ്രിട്ടനിൽ നിന്ന് മടങ്ങിയെത്തിയ കർണാടകയിലെ 5 പുതിയ രോഗികളിൽ 19 വയസ്സുള്ള ഒരു ആൺകുട്ടിയും ഉൾപ്പെടുന്നു. ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ 36 കാരനും എഴുപതുകാരിയായ സ്ത്രീക്കും ഒമിക്‌റോൺ ബാധിച്ചതായി കണ്ടെത്തി. മറ്റ് രണ്ട് രോഗികളിൽ നൈജീരിയയിൽ നിന്ന് മടങ്ങിയെത്തിയ 52 കാരനും ദക്ഷിണാഫ്രിക്കയിൽ നിന്ന് മടങ്ങിയെത്തിയ 33 കാരനും ഉൾപ്പെടുന്നു.
വ്യാഴാഴ്ച തെലങ്കാനയിലെ ഹൈദരാബാദിൽ 4 കൊറോണ രോഗികളുടെ ജീനോം സീക്വൻസിംഗ് റിപ്പോർട്ടിൽ ഒമിക്‌റോൺ സ്ഥിരീകരിച്ചു. ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം സംസ്ഥാനത്ത് ഇപ്പോൾ ഏഴ് രോഗികളുണ്ട്.
ഗുജറാത്തിലെ അഞ്ചാമത്തെ ഒമിക്‌റോൺ കേസ് മെഹ്‌സാന ജില്ലയിലെ 43 വയസ്സുള്ള ഒരു സ്ത്രീയുടേതാണ് .എവിടെയും യാത്ര ചെയ്തിട്ടില്ലാത്ത ഇവരെ വടനഗറിലെ ജിഎംഇആർഎസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. നില മെച്ചപ്പെട്ടുവരികയാണ്.
ഡൽഹിയിൽ 4 പുതിയ രോഗികൾ ഉൾപ്പെടെ ഇപ്പോൾ ആകെ 10 കേസുകൾ ആണ് ഉണ്ടായത് . ഈ പത്തു പേരിൽ ഒരാൾ സുഖം പ്രാപിച്ച് വീട്ടിലേക്ക് പോയതായി ഡൽഹി ആരോഗ്യമന്ത്രി സതേന്ദ്ര ജെയിൻ പറഞ്ഞു.ബാക്കിയുള്ളവർ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലാണ്. കേസുകളൊന്നും ഗുരുതരമല്ല.













