ജമ്മു കശ്മീരിലെ കുൽഗാം ജില്ലയിൽ റെഡ്വാനി ബാലയിൽ ബുധനാഴ്ച രാത്രി നടന്ന ഏറ്റുമുട്ടലിൽ സുരക്ഷാ സേന രണ്ട് ഭീകരരെ വധിച്ചു. കൊല്ലപ്പെട്ട ഭീകരരെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. നിലവിൽ തെരച്ചിൽ തുടരുകയാണെന്ന് കശ്മീർ സോൺ പൊലീസ് അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടക്കുന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ചൊവ്വാഴ്ച രാത്രി പുൽവാമയിലെ രാജ്പുര മേഖലയിൽ സുരക്ഷാസേന നടത്തിയ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചിരുന്നു.
ശ്രീനഗറിൽ ബിഎസ്എഫ് എഎസ്ഐ നെഞ്ചിൽ വെടിവെച്ച് ആത്മഹത്യക്കു ശ്രമിച്ചു
ശ്രീനഗറിൽ ബിഎസ്എഫ് എഎസ്ഐ നെഞ്ചിൽ വെടിവെച്ച് ആത്മഹത്യക്കു ശ്രമിച്ചു. രണ്ട് വെടിയുണ്ടകൾ ഏറ്റ നിലയിൽ എഎസ്‌ഐ ശിവയെ അതീവ ഗുരുതരാവസ്ഥയിൽ ശ്രീനഗറിലെ 92 ബേസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആത്മഹത്യാശ്രമത്തിന് പിന്നിലെ കാരണം എന്താണെന്ന് അറിവായിട്ടില്ല.













