• Home
  • latest news
  • മകന്‍ കാണിച്ച കുറ്റത്തിന്‌ പിതാവിനെ ശിക്ഷിക്കാനാവില്ല…മന്ത്രി അജയ്‌മിശ്രയെ മാറ്റില്ല

മകന്‍ കാണിച്ച കുറ്റത്തിന്‌ പിതാവിനെ ശിക്ഷിക്കാനാവില്ല…മന്ത്രി അജയ്‌മിശ്രയെ മാറ്റില്ല

ലഖിംപൂര്‍ ഖേരി കേസില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അജയ്‌മിശ്രയെ മന്ത്രിപദവിയില്‍ നിന്നും മാറ്റേണ്ടതില്ലെന്ന്‌ ബിജെപി ഉന്നത നേതൃത്വം.

അജയ്‌മിശ്രയുടെ മകന്‍ ആശിഷ്‌ മിശ്രയ്‌ക്കെതിരെ കൊലപാതക കുറ്റം ചുമത്തി അന്വേഷകസംഘം പുതിയ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ച സാഹചര്യത്തില്‍ പ്രതിപക്ഷേ പാര്‍ലമെന്റില്‍ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ വലിയ പ്രതിഷേധമാണ്‌ സംഘടിപ്പിക്കുന്നത്‌.

എന്നാല്‍ ഇതിന്‌ വഴങ്ങേണ്ടതില്ലെന്നാണ്‌ ഉന്നത ബിജെപി നേതാക്കള്‍ തീരുമാനിച്ചിരിക്കുന്നതെന്ന്‌ എന്‍.ഡി.ടി.വി. റിപ്പോര്‍ട്ട്‌ ചെയ്യുന്നു. മകന്റെ ചെയ്‌തികള്‍ക്ക്‌ അച്ഛനെ ശിക്ഷിക്കാനാവില്ലെന്നാണ്‌ നേതൃത്വത്തിന്റെ അഭിപ്രായം.

https://thepoliticaleditor.com/2021/12/union-minister-ajaymishra-abused-and-allegedly-attacked-a-media-person/

അജയ് മിശ്രയ്‌ക്കെതിരായ നടപടിക്ക് പാർട്ടിയുടെ മുതിർന്ന നേതൃത്വം അനുകൂലല്ല. നിലവിൽ ലഖിംപൂർ ഖേരി അക്രമക്കേസ് കോടതിയുടെ പരിഗണനയിലാണെന്നും എസ്ഐടി അന്തിമ റിപ്പോർട്ട് പോലും സമർപ്പിച്ചിട്ടില്ലെന്നും നേതൃത്വം പറയുന്നു.

ലഖിംപൂർ ഖേരിയിൽ മാധ്യമപ്രവർത്തകരോട് അജയ് മിശ്രയുടെ പെരുമാറ്റം പൂർണമായും തെറ്റ്

എന്നാൽ, ബുധനാഴ്ച ലഖിംപൂർ ഖേരിയിൽ

മാധ്യമപ്രവർത്തകരോട് അജയ് മിശ്രയുടെ പെരുമാറ്റം പൂർണമായും തെറ്റാണെന്ന്അംഗീകരിച്ച നേതാക്കൾ ഇതിനെതിരെ മന്ത്രിക്ക് മുന്നറിയിപ്പ് നൽകിയെന്നും റിപോർട്ടുണ്ട്.

രാജിയെച്ചൊല്ലി ലോക്‌സഭയിൽ ഇന്ന് വൻ ബഹളം…സഭ നാളെ രാവിലെ വരെ നിർത്തിവെച്ചു

കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്ര ടെനിയുടെ രാജിയെച്ചൊല്ലി ലോക്‌സഭയിൽ ഇന്ന് വൻ ബഹളമുണ്ടായി. രാവിലെ 11 മണിക്ക് സഭാനടപടികൾ ആരംഭിച്ചപ്പോൾ തന്നെ പ്രതിപക്ഷം രാജി ആവശ്യപ്പെട്ടിരുന്നു. തുടർച്ചയായ രണ്ടാം ദിവസവും പ്രതിപക്ഷത്തിന് വേണ്ടി രാഹുൽ ഗാന്ധി ശബ്ദം ഉയർത്തി .

അജയ് മിശ്ര ടെനിയുടെ രാജി ആവശ്യപ്പെട്ട് സസ്പെൻഷനിലായ രാജ്യസഭാ എംപിമാർ പാർലമെന്റ് വളപ്പിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ 

കേന്ദ്രമന്ത്രി അജയ് മിശ്ര ക്രിമിനലാണെന്നും അദ്ദേഹത്തെ ഉടൻ പുറത്താക്കണമെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ സർക്കാർ രക്ഷിക്കുകയാണെന്ന് രാഹുൽ പറഞ്ഞു. ക്രിമിനലുകൾക്കെതിരെ സർക്കാർ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മന്ത്രി ഇടപെട്ടതോടെയാണ് ഗൂഢാലോചനയാണെന്ന കാര്യം പുറത്തായത്. കർഷകരെ കൊലപ്പെടുത്തിയ മന്ത്രി രാജിവച്ച് ശിക്ഷിക്കപ്പെടണം.

പ്രതിപക്ഷ ബഹളം തുടർന്ന സാഹചര്യത്തിൽ ലോക്‌സഭസഭാ നടപടികൾ 17ന് രാവിലെ 11 മണിവരെ നിർത്തിവച്ചിരിക്കയാണ്‌ .

Leave a Reply

Your email address will not be published. Required fields are marked *