ലഖിംപൂര്‍ ഖേരിയിലെ കര്‍ഷക കൊലപാതകത്തില്‍ ആശിഷ് മിശ്രയ്‌ക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതില്‍ കുപിതനായ പിതാവ് കേന്ദ്ര ആഭ്യന്തര സഹമന്തി അജയ്‌മിശ്ര ടെനിക്ക് പൊതു ചടങ്ങില്‍ മനോ നിയന്ത്രണം നഷ്ടപ്പെട്ടു. ബുധനാഴ്ച ലഖിംപൂരിലെ മദർ ചൈൽഡ് കെയർ സെന്ററിലെ ഓക്സിജൻ പ്ലാന്റ് ഉദ്ഘാടനം ചെയ്യാൻ പോയതായിരുന്നു അജയ് മിശ്ര. ഇതിനിടയിൽ ഒരു ടിവി റിപ്പോർട്ടർ ചോദ്യം ചോദിച്ചപ്പോൾ അജയ് മിശ്ര അയാളെ തള്ളിയിടുകയും അധിക്ഷേപ വാക്കുകൾ പറയുകയും ചെയ്തു.
ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളിലമാകട്ടെ അജയ്‌മിശ്രയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം വലിയ പ്രതിഷേധത്തിലുമാണ്. കര്‍ഷകര്‍ക്കെതിരെ നടന്നത് യാദച്ഛികമായ അപകടമല്ല ആസൂത്രിത കൊലപാതകം തന്നെയായിരുന്നു എന്നാണ് ഇപ്പോള്‍ അന്വേഷകസംഘം കണ്ടെത്തുകയും കൊലപാതക വകുപ്പുകള്‍ കൂട്ടിച്ചേര്‍ക്കുകയും ചെയ്‌തിരിക്കുന്നത്.
ബിജെപി ഹൈക്കമാൻഡ് അജയ് മിശ്രയെ ഡൽഹിയിലേക്ക് വിളിപ്പിച്ചതായാണ് സൂചന.













