• Home
  • kerala
  • ബിനോയ്‌ കോടിയേരി പിതൃത്വപരാതിക്കേസ്‌ : ഡിഎന്‍എ ഫലം കോടതി നാളെ പരിശോധിച്ചേക്കും

ബിനോയ്‌ കോടിയേരി പിതൃത്വപരാതിക്കേസ്‌ : ഡിഎന്‍എ ഫലം കോടതി നാളെ പരിശോധിച്ചേക്കും

ബിനോയ്‌ കോടിയേരിക്കെതിരായ പിതൃത്വ പരാതിക്കേസില്‍ നാളെ നിര്‍ണായകം. തന്റെ മകന്റെ പിതാവ്‌ ബിനോയി ആണെന്ന്‌ ബിഹാര്‍ സ്വദേശിനി പരാതിപ്പെട്ടതിനെത്തുടര്‍ന്ന്‌ നടത്തിയ ഡിഎന്‍എ പരിശോധനാഫലം നാളെ കോടതി പരിശോധിക്കാനിടയുണ്ട്‌.

വിവാഹ വാഗ്‌ദാനം നല്‍കി പീഡിപ്പിച്ചെന്നായിരുന്നു യുഎഇയിലെ ഡാന്‍സ്‌ബാര്‍ ജീവനക്കാരിയായ യുവതി പരാതി നല്‍കിയിരുന്നത്‌. പീഡനക്കേസ് നിലനില്‍ക്കുമോയെന്ന് മുംബൈ കോടതി നാളെ പരിശോധിക്കും. കേസ് തിങ്കളാഴ്ച പരിഗണിച്ചെങ്കിലും ബിനോയ് എത്താത്തതിനാല്‍ നാളത്തേക്ക് മാറ്റുകയായിരുന്നു. കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലവും നാളെ കോടതി പരിശോധിക്കും.

https://thepoliticaleditor.com/2021/12/sudha-bharadwaj-released-from-jail-on-bail-in-bheema-coregaon-case/

തന്റെ മകന്റെ പിതൃത്വത്തെ മുന്‍നിര്‍ത്തിയുള്ള ഡിഎന്‍എ ഫലം പുറത്തുവിടണമെന്ന് ആവശ്യപ്പെട്ടാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്.

ബിനോയിയും യുവതിയും കുട്ടിയും ചേര്‍ന്നുള്ള ചിത്രങ്ങളടക്കം പുതിയ തെളിവുകളും പരാതിക്കാരി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഡിഎന്‍എ. ഫലം പൊലീസ് മുദ്രവെച്ച കവറില്‍ കഴിഞ്ഞ വര്‍ഷം ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

2020 ഡിസംബര്‍ ഒന്‍പതിനാണ് ഓഷിവാര പൊലീസ് ഫലം സമര്‍പ്പിച്ചത്. ഡിഎന്‍എ പരിശോധനാ ഫലം പുറത്തുവിടുന്നതില്‍ ആശങ്കയില്ലെന്ന് നേരത്തെ ബിനോയ് കോടിയേരി വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *