പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോം നെറ്റ്ഫ്ലിക്സ് ഇന്ത്യ അതിന്റെ സബ്സ്ക്രിപ്ഷൻ പ്ലാനിന്റെ വില കുറച്ചു. ഇനി നെറ്റ്ഫ്ലിക്സിന്റെ ഒരു മാസത്തെ മൊബൈൽ പ്ലാൻ 149 രൂപയ്ക്ക് ലഭിക്കും, അത് നേരത്തെ 199 രൂപയായിരുന്നു. ബേസിക് പ്ലാനിന്റെ വില 300 രൂപ കുറച്ച് 199 രൂപയാക്കി. ‘ഹാപ്പി ന്യൂ പ്രൈസ്’ എന്നാണ് പുതിയ പ്ലാനുകൾക്ക് കമ്പനി നൽകിയിരിക്കുന്ന പേര്. ഡിസംബർ 14 മുതൽ പുതിയ നിരക്കുകൾ നിലവിൽ വന്നു.













