ബിപിൻ റാവത്തിനെ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപിച്ചെന്ന് ആരോപിച്ച് കേരള സർക്കാർ പ്ലീഡറും സിപിഎം സഹയാത്രികയുമായ അഡ്വ. രശ്മിത രാമചന്ദ്രനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് പരാതി. യുവമോർച്ച ദേശീയ സെക്രട്ടറി പി.ശ്യാംരാജാണ് ഹൈക്കോടതിയിലെ സർക്കാർ പ്ലീഡറായ രശ്മിത രാമചന്ദ്രനെതിരെ പരാതി നൽകിയത്.

സർക്കാർ ഉദ്യോഗസ്ഥർ രാഷ്ട്രീയ പരാമർശങ്ങൾ നടത്തുകയോ ഏതെങ്കിലും പ്രത്യേക രാഷ്ട്രീയത്തോട് ആഭിമുഖ്യം കാണിക്കുന്ന രീതിയിൽ പ്രതികരിക്കുകയോ ചെയ്യുന്നത് കുറ്റകരമാണ്. ഭരണഘടനാ മൂല്യങ്ങൾക്കും ദേശതാൽപര്യത്തിനും എതിരായി പ്രവർത്തിച്ച ആളാണ് ബിപിൻ റാവത്തെന്നാണ് രശ്മിത ഫെയ്സ്ബുക്കിൽ കുറിച്ചതെന്ന് ശ്യാം പരാതിയിൽ ആരോപിച്ചു.













