• Home
  • latest news
  • ഗോവയില്‍ കോണ്‍ഗ്രസിന്റെ ഭാവി തുലാസില്‍

ഗോവയില്‍ കോണ്‍ഗ്രസിന്റെ ഭാവി തുലാസില്‍

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രിയങ്കാ ഗാന്ധി ഗോവയിൽ സന്ദർശനം നടത്തുന്നതിനിടെ പാർട്ടിയിൽ കൂട്ടരാജി. പോര്‍വോറിം നിയമസഭാ മണ്ഡലത്തിലെ ജനസ്വാധീനമുള്ള ഒരുകൂട്ടം നേതാക്കളാണ് പാർട്ടിയുടെ ഇപ്പോഴത്തെ പോക്കിൽ മനംനൊന്ത് രാജിവച്ചത്. സ്വതന്ത്ര എംഎല്‍എ രോഹന്‍ ഖൗണ്ടയെ പിന്തുണയ്ക്കാനും ഇവർ തീരുമാനിച്ചിട്ടുണ്ട്. ദക്ഷിണ ഗോവയില്‍ നിന്നുള്ള മുതിര്‍ന്ന തോവ് മൊറീനോ റിബെലോ രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിന് മറ്റൊരു തിരിച്ചടിയായി. പാർട്ടിക്കെതിരെ പ്രവർത്തിച്ചിട്ടും കര്‍ട്ടോറിം മണ്ഡലത്തില്‍ നിന്നുള്ള സിറ്റിംഗ് എം എല്‍ എ അലിക്സോ റെജിനല്‍ഡോ ലോറന്‍കോയ്ക്ക് പാര്‍ട്ടി സ്ഥാനാര്‍ത്ഥിത്വം നൽകിയതാണ് മൊറീനോ റിബെലോയെ ചൊടിപ്പിച്ചത്. രാജിക്കത്തിൽ ഇക്കാര്യം അദ്ദേഹം വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *