• Home
  • latest news
  • പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തെഴുതും, 29-ന്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌..22ന്‌ ലഖ്‌നൗവില്‍ കിസാന്‍ പഞ്ചായത്ത്‌…സംയുക്ത കിസാന്‍ മോര്‍ച്ച സമരം നിര്‍ത്തില്ല

പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തെഴുതും, 29-ന്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌..22ന്‌ ലഖ്‌നൗവില്‍ കിസാന്‍ പഞ്ചായത്ത്‌…സംയുക്ത കിസാന്‍ മോര്‍ച്ച സമരം നിര്‍ത്തില്ല

കാര്‍ഷികനിയമങ്ങള്‍ക്കെതിരായ സമരം അവസാനിപ്പിക്കുന്നില്ലെന്നും വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച്‌ പ്രധാനമന്ത്രിക്ക്‌ തുറന്ന കത്തെഴുതുമെന്നും നവംബര്‍ 29-ന്‌ പാര്‍ലമെന്റ്‌ മാര്‍ച്ച്‌ നടത്തുമെന്നും സംയുക്ത കിസാന്‍ മോര്‍ച്ച യോഗം തീരുമാനിച്ചു. താങ്ങുവില ഉറപ്പാക്കാന്‍ ആവശ്യമായ സംവിധാനവും അത്‌ നിരീക്ഷിക്കാന്‍ പ്രത്യേക സമിതിയും വേണം, വൈദ്യുതി ബില്‍ ലഘൂകരിക്കാനായി തീരുമാനങ്ങള്‍, ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകകൊലയ്‌ക്കുത്തരവാദിയായ കേന്ദ്രമന്ത്രി അജയ്‌മിശ്രയെ പുറത്താക്കല്‍ ഇവ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെടും. ഐക്യ കിസാൻ മോർച്ച നേരത്തെ തീരുമാനിച്ച പരിപാടികൾ ഇനിയും തുടരുമെന്ന് സിംഗു അതിർത്തിയിൽ നടന്ന യോഗത്തിൽ തീരുമാനിച്ചതായി കർഷക നേതാവ് ബൽബീർ സിംഗ് രാജേവൽ പറഞ്ഞു. 27ന് വീണ്ടും ഐക്യ കിസാൻ മോർച്ചയുടെ യോഗമുണ്ടാകും. ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതും. 22ന് ലഖ്‌നൗവിൽ കിസാൻ പഞ്ചായത്തും 26ന് എല്ലാ അതിർത്തികളിലും സമ്മേളനവും 29ന് പാർലമെന്റിലേക്ക് മാർച്ചും നടക്കും.

Leave a Reply

Your email address will not be published. Required fields are marked *