• Home
  • latest news
  • പൊന്നുംവിലയുള്ള ബീജദാതാവ്‌…ജീവിതത്തിന്‌ മാസച്ചെലവ്‌ രണ്ടു ലക്ഷത്തിലേറെ…കാണേണ്ടതാണിവനെ!

പൊന്നുംവിലയുള്ള ബീജദാതാവ്‌…ജീവിതത്തിന്‌ മാസച്ചെലവ്‌ രണ്ടു ലക്ഷത്തിലേറെ…കാണേണ്ടതാണിവനെ!

24 കോടി വില പറഞ്ഞിട്ടും ഈ പ്രമുഖനെ കൈവിട്ടുകളയാന്‍ ജോധ്‌പൂരിലെ അരവിന്ദിനും കുടുംബത്തിനും മനസ്സില്ല. മാസം ചെലവ്‌ രണ്ടു ലക്ഷത്തിലേറെ രൂപ വരും. ദിവസവും കഴിക്കാന്‍ അര കിലോ വെണ്ണ, ഒരു കിലോ നെയ്യ്‌, 25 ലിറ്റര്‍ പാല്‍, ഒരുകിലോ കശുവണ്ടിയും ബദാമും, 200 ഗ്രാം തേന്‍ എന്നിവയാണ്‌. ശരീര ഭാരം 1500 കിലോ. 14 അടി നീളം ആറടി പൊക്കം. ഇന്ത്യയിലെ മാത്രമല്ല ലോകത്തിലെ തന്നെ വിലപിടിപ്പുള്ള ബീജോല്‍പാദകന്‍ കൂടിയാണ്‌ ഈ താരം.
പറഞ്ഞു വരുന്നത്‌ പുഷ്‌കര്‍ മേളയില്‍ പ്രദര്‍ശനത്തിനെത്തിയ ഭീമാകാരന്‍ പോത്തിനെപ്പറ്റിയാണ്‌. ജോധിപൂരിലെ പുഷ്‌കര്‍ മേളയുടെ പ്രധാന ആകര്‍ഷണം ഈ പോത്താണ്‌. അഫ്‌ഗാനിലെ ഒരു ഒരു വ്യക്തി 24 കോടി രൂപ വില പറഞ്ഞെങ്കിലും പോത്തിനെ വില്‍ക്കാന്‍്‌ തയ്യാറായില്ലെന്ന്‌ ഉടമയായ അരവിന്ദ്‌ പറയുന്നു. പുഷ്‌കര്‍ മേളയില്‍ മുന്‍ വര്‍ഷങ്ങളിലും അതിഥിയായി ഇവന്‍ എത്തിയിരുന്നു. ഇത്തവണയും ലേലത്തില്‍ പങ്കെടുക്കാനല്ല കൗതുകമേറ്റാന്‍ മാത്രമാണ്‌ വരവ്‌.

ഈ ഭീമന്‍ പോത്തിന്റെ ബീജത്തിന്‌ പൊന്നും വിലയാണ്‌ ഇന്ത്യയിലും വിദേശരാജ്യങ്ങളിലും. നാല്‌ മില്ലിഗ്രാം ബീജത്തിന്‌ 500 രൂപയാണ്‌ വില ഈടാക്കുന്നത്‌. ഇതു തന്നെയാണ്‌ ഈ വി.ഐ.പി. പോത്തിന്‌ ഇത്രയും വിപണിമൂല്യവും ഉണ്ടാക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *