Categories
latest news

യോഗേന്ദ്ര യാദവിനെ സംയുക്ത കിസാൻ മോർച്ച ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു

സംയുക്ത കിസാൻ മോർച്ചയിൽ നിന്ന് പ്രമുഖ സാമൂഹ്യ പ്രവർത്തകനും സെഫോളോജിസ്റ്റുമായ യോഗേന്ദ്ര യാദവിനെ ഒരു മാസത്തേക്ക് സസ്പെൻഡ് ചെയ്തു. ലഖിംപൂരിലെ അക്രമത്തിൽ കൊല്ലപ്പെട്ട ബിജെപി പ്രവർത്തകൻ ശുഭം മിശ്രയുടെ വീട്ടിലെത്തി യോഗേന്ദ്ര യാദവ് കുടുംബാംഗങ്ങളെ തന്റെ അനുശോചനം അറിയിച്ച സംഭവം വലിയ വിവാദം ഉയർത്തിയിരുന്നു. കൊല്ലപ്പെട്ട കര്‍ഷകരുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ അനുശോചനം പറയുന്നതിനു പകരം കൊല്ലപ്പെട്ട ബി.ജെ.പി. പ്രവര്‍ത്തകന്റെ വീട്ടില്‍ കര്‍ഷക മോര്‍ച്ച നേതാവ്‌ എത്തിയത്‌ വലിയ അമര്‍ഷമാണ്‌ ഉണ്ടാക്കിയത്‌. യാദവിന്റെ നടപടിയിൽ ചില കർഷക സംഘടനകൾ വളരെ രോഷാകുലരാണ്. മാപ്പ് പറയണമെന്ന് ആവശ്യമുയർന്നെങ്കിലും യോഗേന്ദ്ര യാദവ് വിസമ്മതിക്കുകയാണ് ചെയ്തത്. ഇതേത്തുടർന്നാണ് നടപടി എന്നാണ് കരുതുന്നത്.

Spread the love
English Summary: UNITED KISAN MORCHA SUSPENDED YOGENDRA YADAV FOR ONE MONTH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick