Categories
latest news

ആര്യന്‌ അനന്യ ലഹരിമരുന്ന്‌ നല്‍കിയെന്ന്‌ എന്‍.സി.ബി….നടി അനന്യയെ ഇന്നും ചോദ്യം ചെയ്യുന്നു

ആര്യന്‍ ഖാന്‌ നടി അനന്യ പാണ്ഡെ ലഹരിമരുന്ന്‌ ഏര്‍പ്പെടുത്തിയിരുന്നതായി നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ ആരോപിക്കുന്നു. ആര്യന്റെ മൊബൈലില്‍ നിന്നും കണ്ടെടുത്ത ചാറ്റില്‍ അനന്യയോട്‌ ലഹരിമരുന്ന്‌ ആവശ്യപ്പെടുന്നുണ്ടെന്ന്‌ എന്‍.സി.ബി. പറയുന്നു. ചാറ്റില്‍ ആര്യന്‍ അനന്യയോട്‌ ജുഗാദ്‌ ഉണ്ടാകുമോ എന്നു സന്ദേശം അയക്കുന്നുണ്ട്‌. ജുഗാദ്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കഞ്ചാവ്‌ ആണെന്നാണ്‌ എന്‍.സി.ബി. പറയുന്നത്‌. അതേസമയം ആ വാക്ക്‌ വെറും തമാശയാണെന്നായിരുന്നു അനന്യയുടെ പ്രതികരണം.

അനന്യ പാണ്ഡെയെ ഇന്നലെ രണ്ട്‌ മണിക്കൂര്‍ ചോദ്യം ചെയ്‌തിരുന്നു. ഇന്നും ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയിരിക്കയാണ്‌.

thepoliticaleditor

ആര്യൻ ഖാന്റെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടി

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാന് വ്യാഴാഴ്ച വീണ്ടും തിരിച്ചടി. മുംബൈയിലെ പ്രത്യേക എൻസിബി കോടതി ആര്യൻ, അർബാസ് ഉൾപ്പെടെ എട്ട് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടി. പ്രതികളെ ഇത്തവണ കോടതിയിൽ ഹാജരാക്കിയില്ല.

ആര്യന്റെ ജാമ്യാപേക്ഷ
ഒക്ടോബർ 26 ന് പരിഗണിക്കും

ബോംബെ ഹൈക്കോടതി ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ഒക്ടോബർ 26 ന് പരിഗണിക്കും. ഇപ്പോൾ ആർതർ റോഡ് ജയിലിലാണ് ആര്യൻ കിടക്കുന്നത് .

Spread the love
English Summary: NCB BELIEVES ARYAN GET DRUG FORM ANANYA PANDE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick