Categories
latest news

മാര്‍പാപ്പയെ മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു

ഫ്രാന്‍സിസ് മാര്‍പാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചു. വിദേശകാര്യ മന്ത്രാലയ വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. വത്തിക്കാനില്‍ ഒന്നേകാല്‍ മണിക്കൂര്‍ നീണ്ടുനിന്ന കൂടിക്കാഴ്ച യ്ക്കിടെയാണ് പാപ്പയെ ഇന്ത്യാ സന്ദര്‍ശനത്തിന് ക്ഷണിച്ചത്. 1999ല്‍ പോപ് ജോണ്‍ പോള്‍ രണ്ടാമന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് ശേഷം ഇപ്പോഴാണ് ഒരു പോപ്പിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് വഴിയൊരുങ്ങുന്നത്. ഇന്ത്യയിലെ ക്രൈസ്‌തവ മത മേലധ്യക്ഷന്‍മാര്‍ പ്രധാനമന്ത്രിയോട്‌ മാര്‍പ്പാപ്പയെ ഇന്ത്യയിലേക്ക്‌ ക്ഷണിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

മോദിയും മാര്‍ പാപ്പയും തമ്മില്‍ ഇന്ന് ഇന്ത്യന്‍ സമയം 12 മണിയ്ക്ക് പേപ്പല്‍ ഹൗസിലെ ലൈബ്രറിയില്‍ നടന്ന കൂടിക്കാഴ്ചയ്ക്കിടെ കോവിഡ് 19, കാലാവസ്ഥാ വ്യതിയാനം എന്നിവയടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യപ്പെട്ടതായി പറയുന്നു. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ പിന്നീട് വിശദമാക്കുമെന്നു വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

thepoliticaleditor

ജി-20 ഉച്ചകോടിക്കായാണ്‌ നരേദന്ദ്രമോദി ഇറ്റലിയില്‍ വന്നിരിക്കുന്നത്‌. ഉച്ചകോടിക്കു ശേഷം അദ്ദേഹം ഞായറാഴ്‌ച സ്‌കോട്ട്‌ലാന്‍ഡിലെ ഗ്ലാസ്‌ഗോയിലേക്ക്‌ പോകും. അവിടെ ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ മോദി സംബന്ധിക്കും.

Spread the love
English Summary: INIDA INVITED MAR PAPPA TO VISIT THE COUNTRY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick