Categories
latest news

ആറ് മണിക്കൂർ തടസ്സപ്പെട്ട ശേഷം വാട്ട്‌സ്ആപ്പ്, എഫ്ബി, ഇൻസ്റ്റാഗ്രാം തിരിച്ചെത്തി…ഡിഎൻഎസ് റൂട്ടിംഗ് പ്രശ്നങ്ങളെന്നു നിഗമനം

ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് പ്ലാറ്റ്‌ഫോമുകൾ ലോകമെമ്പാടും ആറ് മണിക്കൂറിലധികം തടസ്സപ്പെട്ടു. തിങ്കളാഴ്ച രാത്രി 9.15 ഓടെയാണ് ഈ പ്രശ്നം ശ്രദ്ധയിൽപ്പെട്ടത്. മൂന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും ഇന്ത്യ ഉൾപ്പെടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് ഉപയോക്താക്കൾ വലഞ്ഞു . ഇന്ന് പുലർച്ചെ നാലു മണിയോടെ പ്രശ്നങ്ങൾ പരിഹരിച്ചതായി ഫേസ് ബുക്ക് ട്വിറ്ററിൽ സന്ദേശം നൽകി. സേവനം തടസ്സപ്പെട്ട്‌ മു്‌പ്പത്‌ മിനിട്ടിനു ശേഷം ഫേസ്‌ബുക്ക്‌ ഇക്കര്യം സമ്മതിച്ചുകൊണ്ട്‌ ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടു. ഡൊമെയ്‌ന്‍ നെയിം സിസ്റ്റവുമായി(ഡി.എന്‍.എസ്‌.) ബന്ധപ്പെട്ട തകരാറാണ്‌ തടസ്സങ്ങള്‍ക്ക്‌ കാരണമായത്‌ എന്നാണ്‌ വിദഗ്‌ധരുടെ നിഗമനം. ഫേസ്‌ബുക്ക്‌ അധികൃതര്‍ ഇത്‌ തുറന്നു പറഞ്ഞിട്ടില്ല.

2019-ല്‍ ഫേസ്‌ ബുക്ക്‌ അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ തകരാറിലൂടെ കടന്നു പോയിരുന്നു. ഫേസ്‌ബുക്ക്‌ സേവനങ്ങള്‍ അന്ന്‌ ആഗോളമായി സ്‌തംഭിച്ചു. അറ്റകുറ്റപ്പണയിലെ പ്രശ്‌നങ്ങള്‍ മാത്രമാണിതെന്നായിരുന്നു അന്ന്‌ ഫേസ്‌ബുക്ക്‌ അറിയിച്ചിരുന്നത്‌. ആറു മാസം മുമ്പ്‌ ഇതേ പ്ലാറ്റ്‌ ഫോമകള്‍ 42 മിനിട്ട്‌ നിര്‍ത്തിവെക്കുകയുണ്ടായി. രാത്രി 11.05-ന്‌ തുടങ്ങിയ തടസ്സം തീര്‍ന്നത്‌ 11.47-നായിരുന്നു.

thepoliticaleditor
Spread the love
English Summary: FACEBOOK SERVICES RETAINED AFTER SIX HOURS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick