Categories
latest news

‘അണ്ണാത്തെ’ യിലെ ആ പാട്ട്‌ ആരാധകര്‍ കൊണ്ടാടുന്നു…രജനി ചിത്രത്തില്‍ എസ്‌.പി.ബി.യുടെ അവസാന ഗാനം

അന്തരിച്ച വിശ്രുത ഗായകന്‍ എസ്‌.പി.ബാലസുബ്രഹ്മണ്യം രജനികാന്തിന്റെ പുറത്തിറങ്ങാന്‍ പോകുന്ന അണ്ണാത്തെ എന്ന സിനിമയ്‌ക്കു വേണ്ടി പാടിയ പാട്ട്‌ ഹിറ്റായി മാറിയിരിക്കയാണ്‌. എസ്‌.പി.ബി. അവസാനമായി പാടിയ ഗാനമാണിത്‌. രജനികാന്തിന്റെ സിനിമകളിലെ പ്രധാന ആകര്‍ഷണീയതകളിലൊന്നായിരുന്നു എസ്‌.പി.ബി.യുടെ പാട്ടുകള്‍.
‘അണ്ണാത്തെ’ എന്നു തുടങ്ങുന്ന ഗാനം പുറത്തിറങ്ങിയ ഉടൻ തന്നെ ലോകം ഏറ്റെടുത്തു. ചിത്രത്തിലെ രജനിയുടെ ഇൻട്രൊഡക്ഷൻ ഗാനമാണിത്. പതിവുപോലെ ആരാധകർ ആവേശത്തോടെയാണ് ഈ ഫാസ്റ്റ് നമ്പർ‌ സ്വീകരിച്ചത്. ഡി. ഇമ്മാൻ സംഗീതം നൽകിയിരിക്കുന്ന ഗാനത്തിന്റെ രചന വിവേക് ആണ് ചിരുത്തൈ ശിവ ആണ് അണ്ണാത്തെ സംവിധാനം ചെയ്തിരിക്കുന്നത്. നയൻതാര, കീർത്തി സുരേഷ് എന്നിവരാണ് ചിത്രത്തിൽ നായികമാരാകുന്നത്. ഖുശ്ബു, മീന എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നു. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രം ദീപാവലിക്ക് തീയറ്ററുകളിലെത്തും

Spread the love
English Summary: SPB SONG IN UPCOMING RAJANIKANTH FILM ANNATHE GOING VIRAL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick