Categories
latest news

പഞ്ചാബ് കോണ്‍ഗ്രസ്: സിദ്ദുവിനെ ഹൈക്കമാന്‍ഡ് കൈവിടുന്നു

പഞ്ചാബ് കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തു നിന്നും നവ്‌ജോത് സിങ് സിദ്ദു രാജിവെച്ചിട്ടും അദ്ദേഹത്തെ അനുനയിപ്പിക്കാന്‍ നടത്തിയ നീക്കം സിദ്ദുവിന്റെ പിടിവാശി കാരണം അലസിയ സാഹചര്യത്തില്‍ സിദ്ദുവിനെ ഇനിയും പരിഗണിക്കേണ്ടതില്ലെന്ന് ഹൈക്കമാന്‍ഡിന്റെ തീരുമാനം. മുഖ്യമന്ത്രി ചരണ്‍ജിത് ചന്നിയെ അടിയന്തിരമായി ഡെല്‍ഹിയിലേക്ക് വിളിപ്പിച്ചു. മന്ത്രിസഭയിലേക്ക് പരിഗണിക്കുകയും പിന്നെ മാറ്റി നിര്‍ത്തുകയും ചെയ്ത കുല്‍ജിത് നഗ്ര, മുന്‍മുഖ്യമന്ത്രി ബിയാന്ത് സിങിന്റെ ചെറുമകന്‍ രവ്‌നീത് ബിട്ടു എന്നിവരുടെ പേരുകളാണ് ഹൈക്കമാന്‍ഡ് പരിഗണിക്കുന്നതെന്നാണ് പുതിയ വിവരം. നിലവില്‍ സംസ്ഥാന വര്‍ക്കിങ് പ്രസിഡണ്ട് കൂടിയാണ് നഗ്ര.

നവ്‌ജോത് സിങ് സിദ്ദു

മുഖ്യമന്ത്രി ഇന്ന് രാവിലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായെ സന്ദര്‍ശിക്കാനായി ഡെല്‍ഹിയിലേക്ക് പുറപ്പെട്ട ശേഷം പെട്ടെന്ന് തിരിച്ചെത്തുകയും നഗ്ര, ബിട്ടു എന്നിവര്‍ക്കൊപ്പം ചാര്‍ട്ടേഡ് വിമാനത്തില്‍ ഡെല്‍ഹിയിലേക്ക് തിരിക്കുകയും ചെയ്തതോടെ അഭ്യൂഹങ്ങള്‍ ശക്തമായിട്ടുണ്ട്. നേതൃമാറ്റം ഉടന്‍ പ്രഖ്യാപിക്കുമെന്ന സൂചനയാണ് ലഭിക്കുന്നത്.

thepoliticaleditor

മുഖ്യമന്ത്രിയുള്‍പ്പെടെയുള്ളവരുമായി സമവായ ചര്‍ച്ചയ്ക്കു ശേഷവും സിദ്ദു തന്റെ ഡിമാന്‍ഡുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. പഞ്ചാബ് ഡി.ജി.പി.യെയും അഡ്വക്കറ്റ് ജനറലിനെയും മാറ്റണമെന്ന ആവശ്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നാണ് സിദ്ദു പറഞ്ഞത്. ഈ നിര്‍ബന്ധബുദ്ധി അംഗീകരിക്കാന്‍ പാര്‍ടി തയ്യാറല്ലെന്നാണ് സൂചന.

മുഖ്യമന്ത്രി അമരീന്ദര്‍ സിങിനെ നീക്കുന്നതിലേക്ക് നയിച്ച വലിയ ഭിന്നതയില്‍ സിദ്ദുവിന്റെ പക്ഷത്താണ് ഹൈക്കമാന്‍ഡ് ഉറച്ചു നിന്നത്. അമരീന്ദറിന്റെ എതിര്‍പ്പ് മറികടന്ന് സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ടാക്കുകയും ചെയ്തു. ഇതോടെ അമരീന്ദര്‍ വലിയ തോതില്‍ ഇടഞ്ഞു. തുടര്‍ന്ന് വൈകാതെ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കുകയും ചെയ്തു. ഇപ്പോള്‍ അമരീന്ദര്‍ പാര്‍ടിയില്‍ നിന്നു തന്നെ പുറത്തേക്കുള്ള വഴിയിലായി.
എന്നാല്‍ ജൂലായ് അവസാനം സ്ഥാനമേറ്റെടുത്ത സിദ്ദു പാര്‍ടിയെ നയിക്കാനുള്ള ശരിയായ നടപടിയൊന്നുമെടുത്തില്ല എന്ന വിമര്‍ശനം ചൂടുപിടിച്ചു വരവേയാണ് ഇപ്പോള്‍ ഉദ്യോഗസ്ഥ നിയമനവുമായി ബന്ധപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രിയുമായി ഇടഞ്ഞത്. സിദ്ദു അഭിപ്രായ സ്ഥിരതയുള്ള ആളല്ല, അദ്ദേഹത്തിനെ വിശ്വസിച്ചാല്‍ അപകടമാകും എന്ന അമരീന്ദറിന്റെ മുന്നറിയിപ്പ് ശരിയായി വന്നു എന്ന ചര്‍ച്ചയും ഉയര്‍ന്നിരിക്കയാണ്.

Spread the love
English Summary: congress high command considering to replace navaneeth siddu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick