Categories
kerala

അമ്മയറിയാതെ കുഞ്ഞിനെ ദത്തുനല്‍കിയ കേസ്‌: അനുപമയുടെ അമ്മയും സഹോദരിയും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

തന്റെ കുഞ്ഞിനെ നിര്‍ബന്ധപൂര്‍വ്വം തന്നില്‍ നിന്നും വേര്‍പെടുത്തി ദത്ത്‌ നല്‍കിയന്ന്‌ പേരൂര്‍ക്കട സ്വദേശി അനുപമ പൊലീസില്‍ നല്‍കിയ പരാതിയില്‍ അനുപമയുടെ അമ്മ സ്‌മിത, സഹോദരി അഞ്‌ജു, അഞ്‌ജുവിന്റെ ഭര്‍ത്താവ്‌ അരുണ്‍, അനുപമയുടെ പിതാവ്‌ ജയചന്ദ്രന്റെ സുഹൃത്തുക്കളായ രമേശന്‍, അനില്‍കുമാര്‍ എന്നിവര്‍ മുന്‍കൂര്‍ ജാമ്യത്തിന്‌ അപേക്ഷ നല്‍കി. ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ ഒക്ടോബര്‍ 28-ന്‌ ഹര്‍ജി പരിഗണിക്കും. ജയചന്ദ്രനും പ്രതിസ്ഥാനത്തുണ്ടെങ്കിലും അദ്ദേഹം മുന്‍കൂര്‍ ജാമ്യം തേടിയിട്ടില്ല. അനുപമയുടെ അനുവാദം വാങ്ങിയാണ്‌ കുഞ്ഞിനെ മാറ്റിയത്‌ എന്നാണ്‌ പ്രതികളുടെ വാദം.

Spread the love
English Summary: ACCUSED IN ANUPAMA KID ADAPTION CASE FILED ANTCIPATORY BAIL PETITION

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick