ആര്യൻ ഖാൻ ഇന്നു രാവിലെ തന്നെ ജയിൽ മോചിതനാവും. ഇന്ന് പുലർച്ചെ 5.30 ന് ആർതർ റോഡ് ജയിലിലെ ജാമ്യപ്പെട്ടി തുറന്ന് ആര്യന്റെ ജാമ്യ ഉത്തരവ് ജയിലധികൃതർ എടുത്തു. രാവിലെ 10 മണി ജയിൽ പ്രവ്യത്തി സമയം തുടങ്ങുക. 10.30 നും 11 നും ഇടയിൽ ആര്യന് ജയിലിൽ നിന്ന് പുറത്തിറങ്ങാൻ കഴിയുമെന്നാണ് പറയുന്നത്.
ജാമ്യ ഉത്തരവ് ഇന്നലെ വൈകുന്നേരത്തോടെ തന്നെ ജയിലിന്റെ ജാമ്യപ്പെട്ടിയിൽ എത്തിയിരുന്നുവെങ്കിലും പ്രവൃത്തി സമയം അവസാനിക്കും മുൻപ് അത് ജയിൽ അധികാരികൾ സ്വീകരിച്ചിരുന്നില്ല. 5.30 വരെ ജയിൽ അധികൃതരുടെ അടുത്ത് എത്തിയില്ല. അഭിഭാഷകനായ സതീഷ് മാൻഷിൻഡെ തന്നെ സെഷൻസ് കോടതിയിൽ നിന്ന് ജാമ്യ ഉത്തരവുമായി ആർതർ റോഡ് ജയിലിലേക്ക് പോയിരുന്നുവെങ്കിലും എത്താൻ വൈകിയതിനാൽ മിനിയാന്ന് ജാമ്യം അനുവദിച്ചിട്ടും ഇന്നലെയും ആര്യന് പുറത്തിറങ്ങാൻ കഴിഞ്ഞില്ല.













