• Home
  • latest news
  • ആര്യന്‍ ഖാന്‌ ജാമ്യം അനുവദിച്ചു…. എന്നാൽ ഇന്ന് മോചനം ഇല്ല

ആര്യന്‍ ഖാന്‌ ജാമ്യം അനുവദിച്ചു…. എന്നാൽ ഇന്ന് മോചനം ഇല്ല

ക്രൂയിസ് മയക്കുമരുന്ന് കേസിൽ മുംബൈയിലെ ആർതർ റോഡ് ജയിലിൽ കഴിയുന്ന ആര്യൻ ഖാന് അറസ്റ്റിലായതിന്റെ 26-ാം ദിവസം ബോംബെ ഹൈക്കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചു. ആര്യനെ കൂടാതെ മുൻമുൻ ധമിച്ച, അർബാസ് മർച്ചന്റ് എന്നിവർക്കും കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഉത്തരവിന്റെ പകർപ്പ് കോടതിയിൽ നിന്ന് ലഭിക്കാത്തതിനാൽ മൂവരെയും ഇന്ന് ജയിലിൽ നിന്നും വിടുതൽ ഉണ്ടാവില്ല. നവംബർ രണ്ടിനാണ് അച്ഛൻ ഷാരൂഖ് ഖാന്റെ ജന്മദിനം. അതുകൊണ്ട് തന്നെ കോടതി ഉത്തരവ് ഷാരൂഖിനുള്ള പിറന്നാൾ സമ്മാനം പോലെ മധുരം പകരുന്നതാണെന്നു പറയാം.

Leave a Reply

Your email address will not be published. Required fields are marked *