ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവിഡ് വാക്സിൻ ആയ കോവാക്സിനു അന്താരാഷ്ട്ര അംഗീകാരം ലഭിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കാൻ ലോകാരോഗ്യ സംഘടനയുടെ നിർണ്ണായക യോഗം ഇന്ന് നടക്കും. വാക്‌സിൻ ഉത്പാദകരായ ഭാരത് ബയോടെക്കിൽ നിന്നും നേരത്തെ കൂടുതൽ വിവരങ്ങൾ സംഘടന തേടിയിരുന്നു.
അടിയന്തിര ഉപയോഗത്തിനുള്ള എമർജൻസി യൂസ് ഓതറൈസേഷന് (ഇയുഎ) ആവശ്യമായ എല്ലാ വിവരങ്ങളും ലോകാരോഗ്യ സംഘടനയ്ക്ക് ഭാരത് ബയോടെക് ഇതിനകം നൽകിയിട്ടുണ്ട്. ഇ.യു. എ. ലഭിക്കാതെ ലോക രാജ്യങ്ങൾ കോവാക്‌സിനെ അംഗീകരിക്കില്ല.













