• Home
  • latest news
  • ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

ആര്യന്റെ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കും

മുംബൈ ക്രൂയിസ് മയക്കുമരുന്ന് കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന്റെ ജാമ്യാപേക്ഷ ബോംബെ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇപ്പോൾ ആർതർ റോഡ് ജയിലിലാണ് ആര്യൻ കിടക്കുന്നത് . മുംബൈയിലെ പ്രത്യേക എൻസിബി കോടതി ആര്യൻ, അർബാസ് ഉൾപ്പെടെ എട്ട് പ്രതികളുടെ ജുഡീഷ്യൽ കസ്റ്റഡി ഒക്ടോബർ 30 വരെ നീട്ടിയിരുന്നു. എന്നാൽ ജാമ്യത്തിനായി ഹൈ കോടതിയെ സമീപിക്കാമെന്നും പറഞ്ഞിരുന്നു.

നടി അനന്യ പാണ്ഡെയെ ഇന്ന്‌ വീണ്ടും ചോദ്യം ചെയ്യും

ആര്യന്‍ ഖാന്‌ നടി അനന്യ പാണ്ഡെ മയക്കുമരുന്ന്‌ ലഭ്യമാക്കിയിരുന്നു എന്ന ആരോപണത്തില്‍ നടിയെ ഇന്ന്‌ വീണ്ടും നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യും. ഇത്‌ മൂന്നാം തവണയാണ്‌ ചോദ്യം ചെയ്യല്‍. ആര്യന്റെ മൊബൈലില്‍ നിന്നും കണ്ടെടുത്ത ചാറ്റില്‍ അനന്യയോട്‌ ലഹരിമരുന്ന്‌ ആവശ്യപ്പെടുന്നുണ്ടെന്ന്‌ എന്‍.സി.ബി. വാദിക്കുന്നു. ചാറ്റില്‍ ആര്യന്‍ അനന്യയോട്‌ ജുഗാദ്‌ ഉണ്ടാകുമോ എന്നു സന്ദേശം അയക്കുന്നുണ്ട്‌. ജുഗാദ്‌ എന്നത്‌ കൊണ്ട്‌ ഉദ്ദേശിക്കുന്നത്‌ കഞ്ചാവ്‌ ആണെന്നാണ്‌ എന്‍.സി.ബി. പറയുന്നത്‌. അതേസമയം ആ വാക്ക്‌ വെറും തമാശയാണെന്നായിരുന്നു അനന്യയുടെ പ്രതികരണം.

Leave a Reply

Your email address will not be published. Required fields are marked *