• Home
  • latest news
  • ആര്യൻ ഖാന് ഇന്ന് ജാമ്യം കിട്ടുമോ…ഷാരൂഖിന്റെ മകൻ പുറത്തു വരുമോ

ആര്യൻ ഖാന് ഇന്ന് ജാമ്യം കിട്ടുമോ…ഷാരൂഖിന്റെ മകൻ പുറത്തു വരുമോ

ഒക്ടോബര്‍ രണ്ടിന്‌ മുംബൈയില്‍ ക്രൂയീസ്‌ ലഹരി പാര്‍ടിയില്‍ പങ്കെടുത്തതിന്‌ പിടിയിലായ ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷ ഇന്ന്‌ വീണ്ടും പരിഗണിക്കും. നര്‍ക്കോട്ടിക്‌ കേസുകള്‍ക്കായുള്ള മുംബൈ പ്രത്യേക കോടതിയാണ്‌ ജാമ്യാപേക്ഷ പരിഗണിക്കുക. 23-കാരനായ ആര്യന്‍ ഖാന്‍ ബോളിവുഡ്‌ താരം ഷാരുഖ്‌ ഖാന്റെ മകനാണ്‌. മുംബൈ ആര്‍തര്‍ റോഡ്‌ ജയിലില്‍ കഴിയുകയാണ്‌ ആര്യന്‍. നേരത്തെ രണ്ടു തവണ ജാമ്യത്തിനായി ശ്രമിച്ചെങ്കിലും കിട്ടിയിട്ടില്ല. ഒക്ടോബര്‍ 13-നും 14-നും ജാമ്യം നിഷേധിച്ചിരുന്നു.

ഒക്‌ടോബര്‍ രണ്ടിന്റെ കോര്‍ഡേലിയ ക്രൂയീസ്‌ റേവ്‌ പാര്‍ടിയില്‍ നൂറുകണക്കിനു പേര്‍ പങ്കെടുത്തിരുന്നെങ്കിലും ആര്യന്‍ ഉള്‍പ്പെടെ എട്ടു പേരെയാണ്‌ നര്‍ക്കോട്ടിക്‌ കണ്‍ട്രോള്‍ ബ്യൂറോ പിടികൂടി ജയിലിലാക്കിയിരിക്കുന്നത്‌.

Leave a Reply

Your email address will not be published. Required fields are marked *