• Home
  • latest news
  • കൊവിഡ്‌ തുടങ്ങിയ ശേഷം മുംബൈയില്‍ ആദ്യമായി 24 മണിക്കൂരില്‍ ഒറ്റ മരണം പോലുമില്ല

കൊവിഡ്‌ തുടങ്ങിയ ശേഷം മുംബൈയില്‍ ആദ്യമായി 24 മണിക്കൂരില്‍ ഒറ്റ മരണം പോലുമില്ല

കൊവിഡ്‌ മഹാമാരി ആരംഭിച്ച ശേഷം രാജ്യത്തെ നമ്പര്‍ വണ്‍ മട്രൊ നഗരമായ മുംബൈയില്‍ രോഗബാധ മൂലം ആരും മരിക്കാത്ത ആദ്യ ദിവസം കടന്നു പോയിരിക്കുന്നു. രാജ്യത്ത്‌ ആകെ കൊവിഡ്‌ കേസുകള്‍ കുറയുന്നതിന്റെ വാര്‍ത്തകള്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണ്‌ മുംബൈയിലെ രോഗബാധ കുറയുന്ന വാര്‍ത്തയും ശ്രദ്ധേയമായത്‌. ആകെ 367 കേസുകളാണ് കഴിഞ്ഞ ദിവസം ഇവിടെ റിപ്പോർട്ട് ചെയ്തത്. നിലവിൽ 5,030 സജീവ കേസുകൾ മാത്രമാണ് മുംബൈയിലുള്ളത്. ഇവിടെ പോസിറ്റിവിറ്റി നിരക്കും 1.27%ആയി കുറഞ്ഞു. രണ്ടാം തരംഗത്തിൽ, ഒരു ദിവസം 11,000-ത്തിലധികം സജീവ കേസുകൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. .

Leave a Reply

Your email address will not be published. Required fields are marked *