• Home
  • kerala
  • കൂട്ടിക്കലില്‍ സങ്കടമഴ…ഇതുവരെ 9 മൃതദേഹങ്ങള്‍ വീണ്ടെടുത്തു…

കൂട്ടിക്കലില്‍ സങ്കടമഴ…ഇതുവരെ 9 മൃതദേഹങ്ങള്‍ വീണ്ടെടുത്തു…

കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ഒന്‍പത്‌ പേരുടെ മൃതശരീരങ്ങള്‍ രക്ഷാസേന വീണ്ടെടുത്തു. ഇന്നലെ മൂന്നു പേരെ കണ്ടെത്തിയിരുന്നു. ഇന്ന്‌ രാവിലെ മുതല്‍ പുനരാരംഭിച്ച തിരച്ചിലിലാണ്‌ ആറ്‌ പേരെ കണ്ടെത്തിയത്‌.

* ദേശീയ ദുരന്ത നിവാരണ സേനയുടെ അഞ്ച്‌ സംഘം കൂടി ഉടന്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി എത്തും.

* ഉരുള്‍ പൊട്ടലുണ്ടായ ഇടുക്കി കൊക്കയാറില്‍ തിരച്ചിലിന്‌ ഡോഗ്‌ സ്‌ക്വാഡ്‌ എത്തി.

* സംസ്‌്ഥാന ദുരിതാശ്വാസ ഫണ്ട്‌ എല്ലാ ജില്ലകള്‍ക്കും അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.

* ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യം ഇപ്പോഴില്ല എന്ന് മന്ത്രി രാജൻ.

* പരീക്ഷ മാറ്റി–മഹാത്മാഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച (ഒക്ടോബർ 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട്.

*ഉരുൾപൊട്ടലുണ്ടായ കൂട്ടിക്കലിലും കൊക്കയാറിലും ദുരിതാശ്വാസ പ്രവർത്തനം തുടങ്ങി.

*എൻഡിആർഎഫിന്റെ രണ്ടാമത്തെ സംഘവും കൊക്കയാർ എത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *